ഡോക്ടർ രജിത് കുമാറിന് ശേഷം വീണ്ടും ബിഗ് ബോസ് വീട്ടിൽ മറ്റൊരു കുഴപ്പം പിടിച്ച പുറത്താകൽ നടക്കാൻ പോകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ ഉള്ള സീനുകൾ ആണ് ഇന്നലത്തെ ബി ബി പ്ലസിൽ കാണിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം റോബിൻ ആണ്. കൃത്യമായ ഗെയിം പ്ലാൻ ചെയ്താണ് റോബിൻ കളിക്കുന്നതും. ഓരോ രംഗങ്ങൾ എങ്ങനെ വരണം എന്നും നോമിനേഷനിൽ എത്തിയാൽ എങനെ കളിക്കണം എന്നും അങ്ങനെ അല്ലാത്ത കാഴ്ചകളിൽ എങ്ങനെ ആയിരിക്കും
കളിക്കുന്നത് എന്നത് അടക്കം കൃത്യമായ പ്ലാൻ വരെ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ മുന്നിൽ ഉണ്ട്. ബിഗ് ബോസിൽ നിന്നും ഈ വാരം ആരാണ് പുറത്തേക്കുള്ളത് എന്നും തീരുമാനിക്കുന്നത് റോബിൻ ആണെന്ന് പലപ്പോഴും തെളിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതൊരു ബ്രില്യന്റ് പ്ളെയർക്കും എപ്പോൾ എങ്കിലും കളി കൈയ്യിൽ വഴുതി പോകാൻ ഇടയുണ്ട്.
അത്തരത്തിൽ ഉള്ള നിമിഷങ്ങൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കും വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സൂചിപ്പിക്കുന്ന പ്രമോയാണ് ബിഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് സാമ്രാജ്യം എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്. റിയാസാണ് ഈ ടാസ്ക്കിൽ രാജാവാകുന്നത്.
ധന്യയും ദിൽഷയും റിയാസിന്റെ റാണിമാരായി പങ്കെടുക്കും. ബാക്കിയുള്ള മത്സരാർഥികൾ റിയാസ് ധന്യ ദിൽഷ എന്നിവർ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കണം. ടാസ്ക്കിനിടയിൽ റോബിൻ റിയാസിന്റെ കൈയ്യിൽ നിന്നും എന്തോ തട്ടി പറിച്ച് എടുക്കുന്നുണ്ട്.
അതിനുശേഷം റിയാസ് അത് തിരികെ വാങ്ങിക്കാൻ ചെല്ലുമ്പോഴാണ് വീടിന്റെ സ്ഥിതി വഷളാകുന്നത്. തന്റെ കൈയ്യിൽ നിന്നും റോബിൻ തട്ടിയെടുത്ത സാധനം റിയാസ് വാങ്ങാൻ ചെല്ലുമ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നു. റിയാസ് കൈയ്യിൽ പിടിക്കുമ്പോൾ റോബിനും തിരിച്ച് റിയാസിന്റെ കൈയ്യിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി കാണാം.
വാക്കുകളാൽ എതിർ സ്ഥാനത്തുള്ള മത്സരാർഥിയുമായി ഏറ്റുമുട്ടാനുള്ള അനുവാദം മാത്രമാണ് വീട്ടിലെ മത്സരാർഥികൾക്ക് അനുവാദമുള്ളൂ.
എന്നാൽ ഇരുവരും പരസ്പരം ഉപദ്രവിക്കാൻ ശ്രമം നടത്തുന്നതിനാൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും. അങ്ങനെ വന്നപ്പോൾ മറ്റൊരു മികച്ച മത്സരാർത്ഥി കോടി പുറത്തേക്ക് പോകും എന്നും ആളുകൾ കണക്ക് കൂട്ടുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…