Categories: Big Boss Malayalam

ഇവനാണ് ബിഗ് ബോസ് വിന്നർ; നിറപുഞ്ചിരിയോടെ ന്യായീകരണങ്ങൾ നിരത്താതെ റോബിന്റെ ബിഗ് ബോസ് പടിയിറക്കം..!!

വീണ്ടും ബിഗ് ബോസിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു പടിയിറക്കം കൂടി നടന്നു കഴിഞ്ഞു. രണ്ടാം സീസണിൽ രജിത് കുമാർ പോയ പോലെ വീണ്ടും ഒരു ബിഗ് ബോസ് പ്രേക്ഷകർക്ക് കണ്ണീരിൽ കുതിർന്ന ഒരു നിമിഷം കൂടി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ബിഗ് ബോസ്സിൽ നിന്നുള്ള പിൻവാങ്ങൽ.

വിവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കി റേറ്റിങ്ങിൽ മുന്നോട്ട് പോകുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ. ആദ്യം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ ശക്തമായ മത്സരം കാഴ്ച വെച്ച താരമാണ് ഡോക്ടർ കൂടിയായ റോബിൻ. കൃത്യമായ ഗെയിം പ്ലാനിൽ കളിക്കുന്ന റോബിൻ പറയുന്നത് പോലെ ആയിരുന്നു ബിഗ് ബോസ് ഹൗസിനു പുറത്തു നടക്കുന്ന സംഭവ വികാസങ്ങളും.

കഴിഞ്ഞ വാരം ബിഗ് ബോസ്സിൽ നിന്നും സുചിത്ര പുറത്തേക്കു പോകും എന്ന് റോബിൻ പ്രവചിച്ചപ്പോൾ തന്നെ ആ വാരം സുചിത്ര പുറത്തേക്കു പോയി. എന്നാൽ ഏത് ഗെയിം ആയാലും ഒരാളെ പ്രൊവോക്ക് ചെയ്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നുള്ളതിന് തെളിവ് തന്നെയാണ് റോബിൻ.

ബിഗ് ബോസ്സിൽ ശക്തമായ എതിരാളികൾ ആയി ജാസ്മിനും റോബിനും മുന്നേറുക ആയിരുന്നു എങ്കിൽ കൂടിയും ഇടയിൽ ജാസ്മിനിൽ നിന്നും ഉള്ള ശക്തമായ നേട്ടങ്ങൾ പോരാത്ത സമയത്തിൽ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി ആയി റിയാസ് സലിം എത്തുന്നത്.

റോബിനെ തറപറ്റിക്കും എന്നുള്ള നോട്ടത്തിൽ ആയിരുന്നു റിയാസ് എത്തിയത് എങ്കിൽ കൂടിയും റിയാസ് എത്തിയതോടെ ബിഗ് ബോസ് വീട്ടിൽ റോബിന് കൂടുതൽ സ്ക്രീൻ സ്‌പെയ്‌സ് ലഭിക്കുക ആയിരുന്നു. ഇപ്പോൾ ബിഗ് ബോസ് സീസണിൽ പത്താം വാരത്തിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നടന്നത്.

ജാസ്മിൻ സമ്മർദം താങ്ങാൻ കഴിയാതെ ബിഗ് ബോസ് വിട്ടപ്പോൾ റോബിൻ റിയാസിന്റെ മുഖത്തടിച്ച വിഷയത്തിൽ ബിഗ് ബോസിൽ നിന്നും പുറത്തെത്തി കഴിഞ്ഞു. എന്നാൽ റോബിൻ ഒരു ആൺകുട്ടിയെ പോലെ തന്നെ ആയിരുന്നു പുറത്തു വന്നത്.

റോബിൻ സ്റ്റേജിലേക്ക് വന്നു കാൽ തൊട്ടു വന്ദിച്ചു പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട് തെറ്റുകൾ സമ്മതിച്ചു. റിയാസിനോട് ക്ഷമയും ചോദിച്ചു എല്ലാരോടും യാത്രയും പറഞ്ഞു ആശംസകളോടെ മാന്യമായി പടിയിറങ്ങി!

പുറത്താക്കൽ ആണെങ്കിൽ കൂടി ബഹളമോ ന്യായികരണങ്ങളോ വാഗ്‌വാദങ്ങളോ ഇല്ലാതെ പടിയിറക്കം.. ഇതായിരുന്നു ബിഗ് ബോസ് ഹൗസിൽ സംഭവിച്ചത്.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago