സാഗറിനെയും സെറീനയെയും തമ്മിൽ തെറ്റിക്കാനും അതിനൊപ്പം ആ വിടവിലേക്ക് തനിക്ക് കയറാനും പഠിച്ച പണി പതിനെട്ടും ചെയ്തിട്ടും എല്ലാം പാളി പോകുന്ന അവസ്ഥ ആണ് ബിഗ് ബോസ് വീട്ടിൽ കാണുന്നത്. ജുനൈസ് നടത്തുന്ന പ്ലാനും പലതും പൊളിയുകയും അതെല്ലാം തനിക്ക് നെഗറ്റീവ് ആകുന്നുണ്ട് എന്ന് പുറത്ത് കാണുന്നവർ മനസ്സിലാക്കുന്നുണ്ട് എന്ന് മനസിലാക്കാതെ ആണ് ജുനൈസ് ഇപ്പോൾ കളിക്കുന്നത്.
നാദിറക്ക് പിന്തുണ നൽകുന്ന ജുനൈസ് എന്നാൽ സെറീനയോടു പ്രണയത്തിൽ നിന്നും പിന്മാറണം എന്നും അങ്ങനെ വന്നാൽ മാത്രമേ നാദിറക്ക് സാഗറിലേക്ക് കൂടുതൽ അടുക്കാൻ കഴിയുക ഉള്ളൂ എന്നും ജുനൈസ് ആദ്യം പറയുന്നു. എന്നാൽ സംഭവം കുഴഞ്ഞു മറിയുന്നതോടെ ഈ വിഷയത്തെ നാല് പേരും ഒന്നിച്ച് ഇരുന്നു തീർപ്പാക്കാൻ ശ്രമിക്കുന്നതോടെ ആണ് ജുനൈസ് തനിക്ക് ഉള്ള മോഹങ്ങൾ എല്ലാം പൊളിഞ്ഞു എന്നുള്ള സത്യം അറിയുന്നത്.
റെനീഷക്കൊപ്പം ഉള്ള ജയിൽ വാസത്തിനു ശേഷം തിരിച്ചു വരുന്ന ജുനൈസ് തനിക്ക് സെറീനയോട് ക്രഷ് ആയിരുന്നു എന്നുള്ള വിവരം സറീനയോടു തന്നെ തുറന്നു പറയുകയാണ്. ഒപ്പം താൻ ഈ വിവരം നാദിറയോടും റെനീഷയോടും ശോഭയോടും അനുവിനോടും അടക്കം പറഞ്ഞു എന്നും സെറീനയോട് ജുനൈസ് പറയുന്നു. ഒപ്പം നാദിറക്ക് സാഗറിനോടുള്ളത് ആത്മാർത്ഥമായ പ്രണയം ആണെന്നും ജുനൈസ് പറയുന്നു.
എന്നാൽ ഇതേ സമയം സാഗർ നാദിറയോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്. ഇതിൽ സാഗർ നിനക്ക് എന്നോടുള്ള നിമിഷങ്ങൾ ആശ്വാസം ആകുന്നുണ്ടെങ്കിൽ അത് തുടർന്ന് കൊള്ളാനും എന്നാൽ തനിക്ക് ഒരു നല്ല സുഹൃത്തിൽ കവിഞ്ഞൊരു പ്രണയമായി ഒന്നും തന്നെ ഇല്ല എന്ന് നാദിറയോട് പറയുന്നു. തുടർന്ന് നാദിറയും ജുനൈസും സെറീനയും സാഗറും ഒന്നിച്ചിരുന്നു സംസാരിക്കുകയും അതിൽ തനിക്ക് ജുനൈസിനോടുള്ളത് ഒരു സഹോദര ഇഷ്ടം മാത്രമാണ് എന്ന് സെറീന പറയുന്നു.
എന്നാൽ ഇതുപോലെ ഉള്ള ഇഷ്ടമല്ലേ നിനക്ക് സാഗറിനോടും ഉള്ളതെന്ന് ജുനൈസ് ചോദിക്കുന്നുണ്ട് എങ്കിലും താൻ ഒരിക്കലും സാഗർ ഏട്ടനോടുള്ളത് സഹോദര സ്നേഹമല്ല എന്നും സൗഹൃദത്തിനപ്പുറം വലിയ ഒരു അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടെന്നും അറിയിക്കുന്നു.
എന്നാൽ അതെ സമയം നാദിറയോട് തനിക്ക് പ്രണയമില്ല എന്ന് പറയുന്ന സാഗറിനെ നാദിറ വിലക്കുന്നു. നമ്മൾ തമ്മിൽ സംസാരിച്ചത് പരസ്യമായി പറയണ്ട എന്ന് പറയുന്ന നാദിറ എന്നാൽ സാഗർ ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. എന്നോട് സംസാരിക്കുന്നത് നിനക്ക് സന്തോഷം തോന്നുന്നുണ്ട് എങ്കിൽ തുടരാം എന്നാൽ തനിക്ക് നല്ല സുഹൃത്താണ് നീ എന്നായിരുന്നു സാഗർ പറഞ്ഞത്.
തുടർന്ന് ഈ വിഷയത്തിൽ സാഗറും സെറീനയും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. അതിൽ സാഗർ സെറീനയോട് പറയുന്നുണ്ട്. ഒരു സ്ത്രീ പുരുഷ ബന്ധം പോലെയല്ല ഞാൻ അവളെ കബിളിപ്പിക്കുന്നു എന്നുള്ള തോന്നൽ പൊതു സമൂഹത്തിലേക്ക് പോയാൽ അത് അത്ര നല്ലതല്ല എന്ന് സാഗർ പറയുന്നു. അതുകൊണ്ടു കാര്യങ്ങൾ അവളോട് പറയണം എന്നുള്ള കടുത്ത തീരുമാനത്തിൽ ആണ് സാഗർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…