ബിഗ് ബോസ് വീട്ടിൽ എല്ലാ സീസണും പോലെ ഇത്തവണയും ശക്തമായ പ്രണയ സ്റാറ്റജിയാണ് പ്രേക്ഷകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. തക്കം കിട്ടുമ്പോൾ എല്ലാം സെറീനയെ ചുംബിക്കുന്ന സാഗറും തനിക്ക് സാഗറിനോടുള്ള ഇഷ്ടം കാണിക്കാൻ ഓടി നടക്കുന്ന നാദിറയും എല്ലാം ബിഗ് ബോസ്സിൽ വീട്ടിൽ ശക്തമായ പ്രണയത്തിലേക്ക് നീങ്ങുമ്പോൾ ഇപ്പോൾ പുത്തൻ പ്രണയ സ്ട്രാറ്റജിയുമായി മുന്നിലേക്ക് വരുന്നത് ജുനൈസ് ആണ്.
എന്നാൽ തന്റെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തായ സാഗർ തന്നെ പ്രണയിക്കുന്നതായി പ്രേക്ഷകർ തോന്നുന്ന സെറീനയെ ആണ് ബിഗ് ബോസ് വീട്ടിൽ ജുനൈസ് പ്രണയിക്കുന്നത്. ഇങ്ങനെ ഒരു പ്രണയം തനിക്ക് ഉണ്ടെന്ന് ജുനൈസ് ആദ്യം നാദിറയോടാണ് പറയുന്നത്.
തുടർന്ന് അതെ കാര്യം ജുനൈസ് ജയിലിൽ ആകുന്നതോടെ റനീഷയോടു പറയുന്നത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എനിക്ക് നിന്നോട് കാര്യം പറയാൻ ഉണ്ടെന്നും എല്ലാം ഈ വിഷയം ആരോടും പറയരുത് എന്നും മദർ പ്രോമിസ് നൽകി ആണ് ജുനൈസ് റനീഷയോടു തനിക്ക് സെറീനയോട് തോന്നിയ പ്രണയത്തിനെ കുറിച്ച് പറയുന്നത്.
എന്റെ അണ്ണൻ പ്രോമിസ് ആയി ഞാൻ ആരോടും പറയില്ല എന്ന് റനീഷാ പറയുന്നുണ്ട്. എനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണ് എന്ന് ജുനൈസ് പറയുമ്പോൾ അതെ അവൾക്കും നിന്നെ ഇഷ്ടമാണ് എന്ന് റനീഷയും പറയുന്നു. എന്നാൽ ഇഷ്ടമല്ല ക്രഷ് ആണെന്ന് ജുനൈസ് തിരുത്തുന്നു.
എന്നാൽ ക്രാഷോ എന്ന് ചോദിച്ചുകൊണ്ട് റനീഷാ ഞെട്ടുന്നതും ഒപ്പം ചിരിക്കുന്നതും കാണാം. എന്നാൽ നിന്നോട് അവൾക്ക് ഉള്ളത് ഒരു സഹോദര തുല്യ ഇഷ്ടമാണ് എന്ന് റനീഷാ ജുനൈസിനെ തിരുത്തുന്നു. എന്നാൽ സാഗറിനെ കുറിച്ചും അവൾ പറഞ്ഞത് സഹോദരനെ പോലെ ആണ് എന്നായിരുന്നു ജുനൈസ് മറുപടി നൽകുന്നത്.
ഞാൻ കണ്ട കൊറേ ക്വാളിറ്റികൾ ഉള്ള പെണ്ണാണ് ശരിക്കും അവൾ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. നീ എന്നെ നെഗറ്റീവ് ആയി കരുതരുത്. സാഗർ സെറീനയോട് സംസാരിക്കുമ്പോൾ തനിക്ക് പോസ്സസീവ്നെസ് ഒക്കെ തോന്നുന്നു. അവനെ അങ്ങ് ഇടിച്ച് കൊല്ലാൻ വരെ തോന്നുന്നുണ്ട്. സാഗർ എന്ന മനുഷ്യനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും ജുനൈസ് പറയുന്നുണ്ട്.
Summery — Seeing Sagar talking to Serena made me want to punch him; Junais opens up about her intoxicating love to Ranisha..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…