Categories: Big Boss Malayalam

നീ ആഗ്രഹിച്ചത് ഇപ്പോൾ നടന്നില്ലേ, ജാസ്മിനോട് സുചിത്ര നായർ; ബിഗ് ബോസ് മുന്നേറുന്നു..!!

ബിഗ് ബോസ് മലയാളം സീസൺ 4 അതിഗംഭീരമായി തന്നെ മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുകയാണ്. ഒമ്പത് ആഴ്ചകൾ കഴിഞ്ഞ ഷോയിൽ ഇനിയുള്ളത് ശക്തരായ മത്സരാർത്ഥികൾ തന്നെയാണ്. ഓരോ ആഴചയിലും നോമിനേഷനിൽ വരുന്ന ആളുകളിൽ നിന്നും പ്രേക്ഷകർ നൽകുന്ന വോട്ടുകൾ വഴിയാണ് എവിക്ഷൻ നടക്കുന്നത്. ഈ വാരം നാല് ആളുകൾ ആണ് നോമിനേഷനിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചപോലെ തന്നെ വ്യത്യസ്‍തമായ രീതിയിൽ ആയിരുന്നു ഇത്തവണയും ബിഗ് ബോസ്സിൽ നോമിനേഷൻ നടന്നത്. മൂന്നു പേരായി കോഫെക്ഷൻ റൂമിൽ എത്തുകയും അതിൽ ഒരാളെ നോമിനേറ്റ് ചെയ്യുകയുമാണ് വേണ്ടി ഇരുന്നത്. ഇതിൽ കൂടി സുചിത്ര നായർ, സൂരജ്, കുട്ടി അഖിൽ, വിനയ് എന്നിവരാണ് ഇത്തവണ നോമിഷനിൽ എത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസൺ നാലാം ഭാഗം തുടങ്ങിയതിനു ശേഷം ആദ്യമായി ആണ് സുചിത്ര നോമിനേഷനിൽ എത്തുന്നത്.

എന്നാൽ തുടർച്ചായി ബിഗ് ബോസ്സിൽ നോമിനേഷനിൽ എത്തുന്ന ബ്ലെസി, റോബിൻ, ദിൽഷ, ലക്ഷ്മി പ്രിയ, ജാസ്മിൻ എന്നിവരൊന്നും ഇത്തവണ ലിസ്റ്റിൽ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. നോമിനേഷൻ പ്രക്രിയ കഴിഞ്ഞ ശേഷം ഡിബേറ്റ് നടന്നു. എന്നാൽ നോമിനേഷൻ കഴിഞ്ഞതിനു ശേഷം ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ സുചിത്ര എന്നിവർ നടത്തിയ സംഭാഷണം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നിന്റെ ആഗ്രഹം പോലെ ഞാനും അഖിലും സൂരജ് എന്നിവർ നോമിനേഷനിൽ വന്നില്ലേ എന്ന് സുചിത്ര ജാസ്മിനോട് ചോദിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ജാസ്മിൻ മറുവപ്പടി നൽകിയത് ഇങ്ങനെ ആയിരുന്നു..

അപർണ്ണ പുറത്തേക്ക് പോകേണ്ട ആൾ ആയിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. കാരണം അവൾക്ക് അവളുടേതായ നിലപാടും തീരുമാനങ്ങളും ഉണ്ടായിരുന്നു, എന്നാൽ എന്താണ് അവളുടെ വിഷയത്തിൽ സംഭവിച്ചത് എന്ന് അറിയില്ല. സുചിത്ര, സൂരജ്, അഖിൽ എന്നിവർ ഒന്നിച്ച് നോമിനേഷനിൽ വരുമെന്ന് കരുതിയില്ല.

റിയാസ് ഇത്തവണ കൂടി മാത്രമാണ് രക്ഷപ്പെടുന്നത്. ഇനിയുള്ള ആഴ്ചകളിൽ അവൻ എന്തായാലും നോമിനേഷനിൽ ഉണ്ടാവും. പ്രേക്ഷകരുടെ കാഴ്ചപ്പാട് വേറെയാണ് എന്ന് എനിക്ക് അറിയാം. ജാസ്മിൻ പറയുന്നു. ജാസ്മിൻ, റിയാസ്, സൂരജ് മൂവരിൽ നിന്നും ആയിരുന്നു സൂരജ് ഒരാൾ ആയി നോമിനേഷനിൽ എത്തുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago