രണ്ടാം സീസണിൽ ഡോ രജിത് കുമാർ ആയിരുന്നു എങ്കിൽ ഇപ്പോൾ മറ്റൊരു മത്സരാർത്ഥി കൂടി സഹ മത്സരാർത്ഥിയെ ദേഹോ പദ്രവം ചെയ്തത് കൊണ്ട് ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോകുകയാണ്.
നാലാം സീസൺ മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ബിഗ് ബോസ് മത്സരാർത്ഥി ആയി റോബിൻ രാധാകൃഷ്ണൻ വളർന്നു എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന്റെ കൃത്യമായ ഗെയിം പ്ലാനിങ്ങിനു തന്നെയാണ്. അത്തരത്തിൽ ഏറ്റവും മികച്ച ഗെയിം കളിച്ചു മുന്നേറുമ്പോൾ ആയിരുന്നു വീക്കിലി ടാസ്കിൽ റിയാസിന് റോബിൻ അടിക്കുന്നത്.
റിയാസിന്റെ മുഖത്ത് അടിക്കുന്നത് ബിഗ് ബോസ് ഡ്രസ്സ് പാക്ക് ചെയ്തു പുറത്തേക്ക് വരാൻ റോബിനോട് ആവശ്യപ്പെടുക ആയിരുന്നു. തങ്ങൾക്കു ഉള്ള അവസാന വാർണിംഗും കഴിഞ്ഞു എന്നും ഇനി തുടരാൻ അർഹൻ അല്ല എന്നും താരത്തിനോട് ബിഗ് ബോസ് പറയുന്നത്.
റോബിൻ പുറത്തേക്കു പോയതോടേ ശക്തമായ പ്രതിഷേധങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇപ്പോൾ വാനമ്പാടി എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ ഉമ നായരും ഇപ്പോൾ തന്റെ ഇഷ്ട മത്സരാർത്ഥി റോബിനുള്ള പിന്തുണയുമായി രംഗത്ത് വന്നു കഴിഞ്ഞു.
ഇത് ജനങ്ങൾ കൂടി കാണുന്ന ഷോ ആണെന്ന് മറക്കരുത്. കുറച്ചു ആളുകൾ എന്ത് ചെയ്താലും തികഞ്ഞ പിന്തുണ നൽകുകയും അവരെ സംരക്ഷിക്കുകയും ഒരാളെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതും നല്ലതല്ല. ബിഗ് ബോസ് യഥാർത്ഥത്തിൽ നീതിയോടെ ഇഷ്ടപ്പെടും എന്നും ആഗ്രഹിക്കുന്നു.
ഒരാളിനെ അങ്ങോട്ട് ചെന്ന് കൈവെച്ചാൽ ആരായാലും പ്രതികരിക്കും എന്നായിരുന്നു ഉമ പറയുന്നു. ഏഷ്യാനെറ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആണ് താരത്തിന്റെ പ്രതികരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…