ബിഗ് ബോസ് നാലാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മത്സരം കൂടുതൽ മുറുകുകയാണ്. കൂടുതൽ ശക്തരല്ലാത്ത മത്സരാർത്ഥികൾ ഓരോന്നായി പുറത്തേക്കു പോകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വാരത്തിൽ അഖിലിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമായി പലർക്കും തോന്നിയപ്പോൾ ഇത്തവണ വിനയ് മാധവ് പോകുമ്പോൾ വലിയ നിലവിളികൾ ഒന്നും കേൾക്കാൻ ഇല്ല എന്നുള്ളതാണ് സത്യം.
വൈൽഡ് കാർഡ് എൻട്രി വഴി റിയാസ് സലീമിനൊപ്പം എത്തിയ ആൾ ആണ് വിനയ് മാധവ്. നടി പാർവതിയുടെ സഹോദരൻ കൂടിയാണ് വിനയ്. ബിഗ് ബോസ് വീട്ടിൽ എത്തിയ സമയങ്ങളിൽ കൃത്യമായ സ്ക്രീൻ സ്പേസ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിൽ കൂടിയും കഴിഞ്ഞ വാരങ്ങളിൽ നിറഞ്ഞു നിന്നത് ലക്ഷ്മി പ്രിയയും അതുപോലെ റിയാസ് സലീമും എല്ലാം ആയിരുന്നു.
കഴിഞ്ഞ വാരത്തിൽ ലക്ഷ്മി പ്രിയയുമായി ഉള്ള വഴക്കുകൾക്ക് തുടക്കം കുറിച്ചത് വിനയ് മാധവ് ആയിരുന്നു. എന്നാൽ ലക്ഷ്മി കാർക്കിച്ചു തുപ്പി ശപിക്കുകയാണ് ചെയ്തത്. ആ ശാപം കൊണ്ട് തന്നെയാണ് ഇത്തവണ വിനയ് പുറത്തു പോയത് എന്ന് പറയേണ്ടി വരും. ബിഗ് ബോസ്സിൽ നിന്നും കുറച്ചു വാരങ്ങൾ ആയി പുറത്തേക്ക് പോകുന്ന ആളുകൾ എല്ലാം തന്നെ അവസാന നിമിഷത്തിൽ കൊമ്പു കോർത്ത ലക്ഷ്മി പ്രിയയുമായി ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം.
കഴിഞ്ഞ വാരത്തിൽ അഖിലും അതുപോലെ അതിനു മുന്നേയുള്ള കൊഴിഞ്ഞുപോയ നിമിഷവും അടക്കം ലക്ഷ്മിയുടെ കടുത്ത വാക്കേറ്റം നടത്തിയ ആളുകൾ ആണെന്നുള്ളതാണ് മറ്റൊരു വസ്തുത. നിലപാടുകൾ ഇല്ലാത്തത് ആണ് താൻ പുറത്തേക്ക് പോകുന്നതിനായി ആളുകൾ ആരോപിച്ച കാരണം ആയി വിനയ് കണ്ടെത്തി പറയുന്നത്. ഈ വാരം നോമിനേഷനിൽ എത്തിയത് ധന്യയും റൊൺസനും വിനയ് മാധവും ആയിരുന്നു.
പസിലുകൾ പൂർത്തിയാക്കാൻ കഴിയാത്ത ആളുകൾ പുറത്താകും എന്ന് ആയിരുന്നു ബിഗ് ബോസ് പറഞ്ഞത്. അത്തരത്തിൽ സ്വന്തം മുഖത്തിന്റെ പസിലുകൾ അടുക്കുമ്പോൾ തന്റെ മുഖത്തിന്റെ ഭാഗം കൂട്ടിച്ചേർക്കാൻ വിനയ്‌ക്ക് കഴിഞ്ഞില്ല. വിനയ് പുറത്തായതിന് പിന്നാലെ ലക്ഷ്മിയും ധന്യയും സംസാരിക്കുന്നത് ആണ് ബിഗ് ബോസ് വീഡിയോ വഴി കാണിക്കുന്നത്.
തന്റെ പ്രാർത്ഥനകൾ രണ്ടെണ്ണം ആയിരുന്നു എന്നും അതിൽ ഒന്ന് ഒരു പെണ്ണ് ഗ്രാൻഡ് ഫിനാലെ ടിക്കറ്റ് ലഭിക്കണം എന്നുള്ളതും മറ്റേത് വിനയ് ഔട്ട് ആകണം എന്നുള്ളതും ആയിരുന്നു എന്ന് ലക്ഷ്മി പ്രിയ പറയുന്നതും കാണാം. ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആകുന്ന വിനയ് ലക്ഷ്മി പ്രിയയോട് പ്രതെയ്കളെ മാപ്പ് പറയുന്നത്. കൂടാതെ എല്ലാവര്ക്കും നന്ദി ഉണ്ടെന്നും വിനയ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…