അങ്ങനെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചു. മൂന്നു സീസണുകൾ ആണ് ബിഗ് ബോസ് മലയാളത്തിൽ നടന്നത്. ഒന്നാം സീസണിൽ സാബു മോൻ വിജയിച്ചപ്പോൾ രണ്ടാം സീസൺ പാതി വഴിയിൽ അവസാനിച്ചു.
എന്നാൽ മൂന്നാം സീസൺ 95 ആം ദിവസം അവസാനിച്ചപ്പോൾ വീണ്ടും വിജയി ഇല്ലാതെ ആകുമോ എന്നുള്ള ഭയം പ്രേക്ഷകർ പറഞ്ഞിരുന്നു . എന്നാൽ എല്ലവരെയും ഞെട്ടിച്ചുകൊണ്ട് വോട്ടിങ്ങിൽ കൂടി ആണ് വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് ടീം തീരുമാനിച്ചത്.
അവസാന 8 ൽ വന്ന എല്ലാവരെയും വെച്ച് തന്നെ ആയിരുന്നു വോട്ടിങ് നടത്തിയത്. മണിക്കുട്ടൻ , കിടിലം ഫിറോസ് , സായി വിഷ്ണു , റംസാൻ , അനൂപ് കൃഷ്ണ , റിതു മന്ത്ര , നോബി മാർക്കോസ് , ടിമ്പൽ ബാൽ എന്നിവർ ആണ് അവസാന റൗണ്ടിൽ എത്തിയത്. ആദ്യ അഞ്ചിൽ എത്തിയതിൽ അഞ്ചാം സ്ഥാനം നേടിയത് അനൂപ് ആയിരുന്നു.
തന്റെ ഭാഗ്യ നമ്പർ 5 ആണ് എന്നും തന്റെ ജന്മ ദിനം 5 ആണ്. അതുപോലെ താൻ ജനിച്ചതും തന്റെ ഏറ്റവും വലിയ ആരാധനാ പുരുഷൻ ജനിച്ചതും മെയിൽ ആണെന്ന് അനൂപ് പറഞ്ഞു. നാലാം സ്ഥാനത്തിൽ റംസാൻ ആണ് എത്തിയത്. താൻ ഒരിക്കൽ പോലും ബിഗ് ബോസ് വിജയി ആകാൻ ആഗ്രഹിച്ചിട്ടില്ല. തനിക്ക് നല്ല സൗഹൃദം കിട്ടി.
അതുപോലെ നല്ല സിനിമ മോഹങ്ങൾ ഉണ്ടെന്നും റംസാൻ പറഞ്ഞു. എന്നാൽ റംസാൻ സൗഹൃദങ്ങളുടെ പേര് പറഞ്ഞപ്പോൾ സായി വിഷ്ണുവിന്റേയോ മണികുട്ടന്റെയോ പേര് പറഞ്ഞിട്ടില്ല. അഡോണിയും നോബിയുടെയും ഒക്കെയാണ് പറഞ്ഞത്. മൂന്നാം സ്ഥാനത്തിൽ ടിമ്പൽ എത്തിയപ്പോൾ രണ്ടാം സ്ഥാനത്തിൽ സായി വിഷ്ണു ആണ് എത്തിയത്.
ഒന്നാം സ്ഥാനത്തിൽ എത്തിയ മണിക്കുട്ടൻ 92001384 വോട്ടുകൾ ആണ് നേടിയത്. ഒന്നും അല്ലാത്തവൻ എന്നുള്ള വിളികൾ ഒട്ടേറെ കേട്ടിട്ടുണ്ട്. എന്നാൽ താൻ എല്ലാം നേടിയപ്പോൾ തന്റെ ഇഷ്ടപെട്ട പ്രിയ കൂട്ടുകാരൻ കൂടെ ഇല്ലല്ലോ അളിയാ നീ ഇത് കണ്ടോ ഞാൻ ജയിച്ചടാ എന്ന് പൊട്ടിക്കരഞ്ഞു മണിക്കുട്ടൻ. അങ്ങനെ ബിഗ് ബോസ് സീസൺ 3 വിജയി ആയതോടെ 75 ലക്ഷം വില വരുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റും ലഭിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…