മസ്തിഷ്കാഘതത്തെ തുടർന്ന് ചികിൽസയിൽ ഒമാനിൽ ആയിരുന്ന നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. രണ്ട് മാസങ്ങൾക്ക് മുമ്പാണ് തിരിച്ചു കൊച്ചിയിൽ എത്തിയത്. സ്വ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ക്യാപ്പ്റ്റൻ രാജു രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതാ സ്നേഹ ഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങൾ ആണ് സംവിധാനം ചെയ്തിട്ടുള്ളത്. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടൻ കൂടിയാണ് ക്യാപ്റ്റൻ രാജു.
രതിലയം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ക്യാപ്പ്റ്റൻ രാജു അവസാനം ചെയ്ത ചിത്രം മാസ്റ്റർപീസ് ആണ്.
പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുള്ള ക്യാപ്റ്റൻ ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.
നാടോടിക്കാറ്റിലെ പവനായി എപ്പോഴും പ്രേക്ഷക മനസിൽ നിലനിൽക്കുന്ന കഥാപാത്രമാണ്, വടക്കൻ വീരഗാഥ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…