ലാലേട്ടന് വേണ്ടി ആന്റണി ചേട്ടൻ പറഞ്ഞ സെലിബ്രെഷൻ പാട്ടാണ് വേൽമുരുക; ദീപക് ദേവിന്റെ വാക്കുകൾ..!!
മോഹൻലാൽ ആരാധകർക്ക് ഇന്നും ആഘോഷമാക്കാൻ കഴിയുന്ന ഒരു ഗാനം ആണ് ജോഷി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ നരൻ എന്ന ചിത്രത്തിലെ വേൽമുരുകാ ഹാരോ ഹര എന്ന് തുടങ്ങുന്ന ആഘോഷ ഗാനം. മോഹൻലാൽ വലിയ രീതിയിൽ ഡാൻസ് കളിച്ച ചിത്രം കൂടി ആണ് നരനിലെ ഈ ഗാനത്തിൽ ആയിരുന്നു.
ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഗാനം നരനിൽ ഉണ്ടാവാൻ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. അത്തരത്തിൽ ഒരു ഗാനം ചിത്രത്തിൽ വേണം എന്ന് ആവശ്യപ്പെട്ടത് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരുന്നു എന്ന് ദീപക് ദേവ് പറയുന്നു. നരസിംഹത്തിലെ പോലെ ഒരു ഗാനം വേണമെന്നായിരുന്നു അദ്ദേഹം തന്നോട് ആവശ്യപ്പെട്ടത്.
ദീപക് ദേവിന്റെ വാക്കുകൾ ഇങ്ങനെ..
വേൽമുരുക ഗാനം ചെയ്യുന്ന സമയത്തിൽ സംവിധായകൻ ജോഷി സാർ ആണെങ്കിൽ കൂടിയും അതുപോലെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണെങ്കിൽ കൂടിയും തന്നോട് ആവശ്യപ്പെട്ടത് ലാലേട്ടന്റെ ഒരു സെലിബ്രെഷൻ പാട്ടിനു വേണ്ടി ആയിരുന്നു. ആന്റണി ചേട്ടൻ പ്രത്യേകം വന്നു പറഞ്ഞത് നരസിംഹത്തിലെ ധാം കിണക്ക ധില്ലാം ധില്ലാം എന്ന പോലെയുള്ള ഒരു ഗാനം വേണം എന്നായിരുന്നു.
ആ പാട്ട് ഒരു പഞ്ചാബി ഫ്ലേവറുള്ള ഗാനം ആയിരുന്നു. അതുകൊണ്ടു തന്നെ പഞ്ചാബി ആക്കുവാൻ കഴിയില്ല. കാരണം ഇത് വേൽമുരുകയാണ്. അപ്പോൾ ആ ട്യൂണിന്റെ എസ്സൻസും നമ്മുടെ നാട്ടിലെ ചെണ്ടയുമൊക്കെയിട്ട് സംഭവിച്ചു പോയതാണ് വേൽമുരുകാ.. പിന്നീട് ആ ഗാനം ആളുകൾ ഏറ്റെടുക്കുകയും ഇന്നും സെലിബ്രെറ്റ് ചെയ്യുകയും ചെയ്യുന്നു.. – ദീപക് ദേവ് ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.