ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സംവിധായകൻ ആണ് ഡിജോ ജോസ് ആന്റണി. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്, കഴിഞ്ഞ വർഷത്തെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ക്വീനിന് ഉള്ള സ്ഥാനം വളരെ വലുതാണ്. പുതുമുഖങ്ങളുമായി എത്തിയ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത്. അതിൽ കോളേജ് വിദ്യാർഥികൾ പാടുന്ന ചങ്കിനകത്ത് ലാലേട്ടൻ എന്ന ഗാനം വലിയ ആവേശമാണ് മോഹൻലാൽ ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയത്.
എന്നാൽ വീണ്ടും രണ്ട് മിനിറ്റ് മാത്രമുള്ള ഒരു പരസ്യ ചിത്രത്തിലൂടെ വീണ്ടും ഡിജോ ജോസ് ആന്റണി, മോഹൻലാൽ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. റെക്കോര്ഡ് കാഴ്ചക്കാർ ആണ് യൂട്യൂബിൽ കൈരളി ടിഎംടിയുടെ പരസ്യ വീഡിയോക്ക് ഉള്ളത്.
മാസ്സും ക്ലാസ്സുമായി മോഹൻലാൽ രണ്ടുമിനിറ്റ് തകർത്താടുമ്പോൾ, തന്റെ ഇഷ്ടപ്പെട്ട ഷോട്ടിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഡിജോ,
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കൈരളി ടി എം ടി യ്ക്കായി ഒരുക്കിയ ഈ പരസ്യ ചിത്രത്തിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഷോട്ട് ഏതാണെന്നു ചോദിച്ചാൽ അത് ഈ പിക്കിൽ കാണുന്ന ഷോട്ടാകും. ഞാൻ പറയാൻ ശ്രമിച്ച ആശയം ഒരു മാസ്സ് ഓഡിയൻസിന്റെ അടുത്തേക്ക് എത്തിയത് മറ്റൊരു തലത്തിലാകും എന്നിരുന്നാൽ കൂടി കാപട്യങ്ങൾ ഇല്ലാതെ പറയട്ടെ ആ ആശയത്തിന്റെ സത്ത് ഈ ഷോട്ടിനുള്ളിലാണ്.
ഗൃഹാത്വരത ഉണർത്തുന്ന ഓർമ്മകളുമായി ലാലേട്ടൻ തന്റെ ഗുരുനാഥന് മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹത്തെ ആലിംഗനം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ഭാവം, അല്ലെങ്കിൽ ആ നിമിഷം ഞാൻ കണ്ടത് മലയാള സിനിമയിലെ നടന വിസ്മയത്തിനെയോ, സൂപ്പർ താരത്തെയോ ഒന്നുമായിരുന്നില്ല. മറിച്ചു തന്റെ ഗുരുനാഥന് മുൻപിൽ എളിമയോടെ വാത്സല്യം ഏറ്റുവാങ്ങാൻ തയ്യാറായ ഭാവത്തിൽ നിൽക്കുന്ന ഒരു ശിഷ്യനെയായിരുന്നു. എന്തെന്നില്ലാത്ത സംതൃപ്തി നൽകിയ ഒരു ഷോട്ടായിരുന്നു അത്.
ഞാൻ എന്ത് മനസ്സിൽ കണ്ടോ, എന്ത് ക്യാമറയിൽ പകർത്താൻ ആഗ്രഹിച്ചോ, അതിനെ 100% സത്യസന്ധതയോടെ ലാലേട്ടൻ എനിക്ക് കാട്ടി തന്നു. കഥയും സന്ദർഭവുമൊക്കെ സാങ്കൽപ്പികം ആയിരുന്നു എങ്കിൽ കൂടി അത് അദ്ദേഹം അഭിനയിക്കുകയല്ലോ, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകാവുന്ന, അല്ലെങ്കിൽ അദ്ദേഹം ആഗ്രഹിച്ച ഒരു നിമിഷം ഞങ്ങൾ ക്യാമറയിലൂടെ പകർത്തുകയായിരുന്നു എന്ന് തോന്നിപ്പോയ നിമിഷം. ഗുരുനാഥനായി അഭിനയിച്ച കലാകാരൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെങ്കിലും ഷൂട്ടിംഗ് ടൈമിൽ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത്ര കണ്ട് ഫീൽ ചെയ്തിരുന്നു.
ഈ ഷോട്ട് ചെയ്യുമ്പോൾ ലാലേട്ടൻ എന്നോട് ചോദിച്ചു കെട്ടി പിടിക്കുമ്പോൾ കണ്ണ് തുറന്നിട്ട് വേണോ, അതോ കണ്ണടച്ച് വേണോ എന്ന്. കണ്ണ് തുറന്നു ചെയ്താൽ നന്നാകുമെന്ന് ഞാൻ പറയുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈ ഷോട്ടിന് ഇങ്ങനൊരു ഭംഗിയുണ്ടാകുമെന്നു.
അത് കാണുന്ന നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഗുരുനാഥന്മാരെ ഒരു നിമിഷത്തേക്ക് എങ്കിലും ഓർത്തിട്ടുണ്ടെങ്കിൽ അത് മാത്രമാണ് ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന ആത്മ സംതൃപ്തി. പറയാൻ ഉദ്ദേശിക്കുന്ന ആശയം അതേപടി സ്‌ക്രീനിൽ കാണിക്കാൻ സാധിക്കുന്നത്, അതിനെ അതേ ലെവലിൽ പ്രേക്ഷകർ ഉൾക്കൊള്ളുന്നത്. ഒക്കെ ആയിരം പുരസ്‌കാരങ്ങൾ ലഭിക്കുന്നതിന് തുല്യമാണ്.
നെഞ്ചിനകത്ത് ഇന്നും എന്നും തങ്ങി നിൽക്കുന്ന ഒരു അനുഭവം
©ഡിജോ ജോസ് ആന്റണി
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…