മലയാള സിനിമയിലെ നിരവധി നായികമാർക്ക് സിനിമയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള ആൾ ആണ് ഭാഗ്യലക്ഷ്മി. നാലായിരത്തിൽ അധികം മലയാള സിനിമക്ക് താരം ഡബ്ബിങ് ചെയ്തിട്ടുണ്ട്. മലയാളികളുടെ ഇഷ്ട നായിക ആയിരുന്ന ശോഭനക്ക് വേണ്ടി ശബ്ദം നൽകി ഇരുന്നത് ഭാഗ്യലക്ഷ്മി ആയിരുന്നു.
ഇടക്കാലത്തിൽ തനിക്ക് അഭിനയവും കഴിയുമെന്ന് തെളിയിച്ചിരുന്നു അതിനൊപ്പം ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയും ഭാഗ്യ ലക്ഷ്മി എത്തിയിരുന്നു. മലയാള സിനിമയിൽ വർഷങ്ങൾ ആയി തിളങ്ങി നിൽക്കുന്ന ഭാഗ്യ ലക്ഷ്മിക്ക് മലയാള സിനിമയിലെ പിന്നാമ്പുറ കഥകളും നന്നായി അറിയാൻ കഴിയും. ഇപ്പോൾ നടി കാവ്യ മാധവനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
ഒരിക്കൽ തനിക്ക് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന ആൾ ആയിരുന്നു കാവ്യ. അവരോടു താൻ ഒരുപാട് സംസാരിച്ചിട്ടും ഉണ്ട്. എന്നാൽ രണ്ടു സ്ത്രീകളുടെ ജീവിതം തകർത്ത ആൾ കൂടി ആയിരുന്നു കാവ്യ എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരു സ്ത്രീയെ തെരുവിൽ ഇട്ട് അപമാനിക്കുകയും ഒരു സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു.
ഇനി അവരോടു തനിക്ക് സഹതാപം തോന്നേണ്ട ആവശ്യമില്ല എന്നും എന്നാൽ എല്ലാ കാര്യത്തിലും നേരിട്ട് പങ്കുണ്ടോ എന്നുള്ള കാര്യം തനിക്ക് അറിയില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഏതെല്ലാം ആരാണ് നടത്തിയത് എന്നും നടത്തുന്നത് എന്നും കാവ്യക്ക് നന്നായി അറിയാം. കാവ്യയെ അറിയിക്കാതെ ദിലീപ് ഒന്നും ചെയ്യില്ല. എല്ലാത്തിനും തുടക്കം കാവ്യയിൽ നിന്നും ആണ്. കാവ്യ ആണ് എല്ലാത്തിനും കാരണം.
കാവ്യ ആയിട്ടുള്ള ദിലീപിന്റെ ബന്ധവും അടക്കം പറച്ചിലുകളും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഫോൺ വിളികളും എല്ലാം അതിന്റെ ഭാഗമാണ്. ഇവരൊക്കെ പഠിച്ച കള്ളന്മാർ ആണ് എല്ലാ അടവുകളും പയറ്റികൊണ്ടിരിക്കുകയാണ്. അവർ വിചാരിക്കുന്ന സ്ഥലത്തിൽ ആണ് കോടതി നിൽക്കുന്നത് എന്നുള്ള ആത്മവിശ്വാസം അവർക്കുണ്ട്.
ചോദ്യം ചെയ്യൽ നീട്ടികൊണ്ടു പോകുന്നതിൽ കൂടി കാവ്യക്ക് ഒരു മികച്ച ട്യൂഷൻ ലഭിച്ചു എന്നുള്ള കാര്യത്തിൽ സംശയമില്ല. കാവ്യ മാധവൻ വക്ര ബുദ്ധിയിൽ സ്മാർട്ടാണ്. ജീവിതത്തിൽ ആഗ്രഹിച്ചത് നേടിയെടുക്കാൻ അങ്ങേയറ്റം വരെ പോകുകയും ചെയ്യേണ്ടതൊക്കെ ചെയ്യുകയും ചെയ്തു.
ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ നടുറോട്ടിൽ ഇട്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ കൂട്ട് നിൽക്കുമോ, കാവ്യക്ക് അറിയാത്തതായി ഒന്നുമില്ല. മഞ്ജുവിനൊപ്പം ദിലീപ് ജീവിച്ചതിനേക്കാൾ കൂടുതൽ കാവ്യക്കൊപ്പം ആണ് ജീവിച്ചത്. മഞ്ജുവിന് ദിലീപിനെയും ദിലീപിന് മഞ്ജുവിനെയും അറിയില്ല എന്നുള്ളതാണ് സത്യമെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…