dileep
മലയാളത്തിലെ ജനപ്രീയ നായകൻ ദിലീപ് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. അതും കൊച്ചിയിൽ ആയതിന്റെ സന്തോഷത്തിൽ ആണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞതും.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ മൊബൈൽ ഫോൺ ഷോറൂം ഉത്ഘാടനം ചെയ്യാൻ ദിലീപ്, നാദിർഷ, ടിനി ടോം, അരുൺ ഗോപി, സാനിയ ഇയ്യപ്പൻ, ഷിയാസ് കരീം,ജീവ എന്നിവർ എത്തിയത്. വേദിയിൽ ആരാധകർക്കും മാധ്യമ പ്രവർത്തകർക്കും മുന്നിൽ സംസാരിക്കുമ്പോൾ ആയിരുന്നു താൻ ആണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോൺ മേടിക്കുന്ന വ്യക്തി എന്ന് പറയുകയാണ് ദിലീപ്.
ഈ ഇടയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നത് താൻ ആണെന്നും താൻ ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ദിലീപ് പറയുന്നു.
”ഇപ്പോൾ മിക്ക മൊബൈൽ ഷോപ് ഓണർമാരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാണ് ആദ്യം വിളിക്കുക. തീയേറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ ആയി മാറിയിരിക്കുന്നു ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ വന്നു കൊണ്ടുപോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ എനിക്ക് തന്നിരുന്നു. എന്നാൽ അതെന്റെ കയ്യിൽ നിന്നും പോയി. ഇപ്പോൾ ഞാൻ പ്രാര്ഥിച്ചാണ് നിൽക്കുന്നത്. ഇപ്പോൾ ഇവർ 14 പ്രൊ തരുമെന്ന് പറയുന്നു. അതാരും കൊണ്ടുപോകല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഞാൻ – ദിലീപ് പറയുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…