ഒരു കാലത്തിൽ മലയാളത്തിൽ ഏറ്റവും തിരക്കേറിയ നായിക ആയിരുന്നു മേനക എങ്കിൽ കൂടിയും താരം ഇന്ന് അറിയപ്പെടുന്നത് തെന്നിത്യൻ സൂപ്പർ നായിക കീർത്തി സുരേഷിന്റെ അമ്മ എന്ന ലേബലിൽ ആണ്. ഈ കഴിഞ്ഞ വനിതാ ദിനത്തിനോട് അനുബന്ധിച്ചു താര സംഘടനയായ അമ്മ സംഘടിപ്പിച്ച ആർജവം എന്ന ഷോയിൽ മേനക നടത്തിയ പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ഓരോ സ്ത്രീയുടെയും വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടെന്ന വാക്കുകൾ ആണ് മേനക പറഞ്ഞത്. ഒരു സ്ത്രീ യാത്ര പോകുമ്പോൾ ഒരു ഡ്രൈവർ ആയിട്ടെങ്കിലും ഒരു പുരുഷൻ ഉണ്ടാവുമെന്നും അങ്ങനെ ഇല്ല എങ്കിൽ അത് ശരിയാവില്ല എന്നും നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം കഴിക്കാതെ നിൽക്കുന്നത് എന്നും അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടും ഒക്കെ സംസാരിക്കുന്നതെന്ന് ചോദിക്കാൻ ആളുകൾ ഉണ്ടാവുമായിരുന്നു എന്ന് മേനക പറയുന്നു. ഈ വാക്കുകൾ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു.
നടൻ ഇടവേള ബാബു വിവാഹം കഴിക്കാതെ നിൽക്കുന്നത് മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് എന്ന തരത്തിൽ ആണ് മേനകയുടെ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ മേനക ഈ വാക്കുകൾ പറയുമ്പോൾ ഇടവേള ബാബു പരിപാടിയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ വിഷയം കൂടുതൽ വിവാദത്തിലേക്ക് കണ്ടന്നതോടെ സംഭവത്തിൽ മറുപടി ആയി എത്തുകയാണ് ഇടവേള ബാബു.
താൻ വിവാഹം കഴിക്കാതെ ഇരിക്കുന്നതിന് ഒരിക്കലും അമ്മയിലെ നടിമാർക്ക് വേണ്ടിയല്ല എന്നാണ് ഇടവേള ബാബു പറയുന്നത്. താൻ വിവാഹം കഴിക്കാതെ ഇരിക്കുന്നതിന് മറ്റൊരുപാട് കാരണം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. വിവാഹം കഴിച്ചാൽ ഒരുപാട് നുണകൾ പറയേണ്ടി വരും. ഉദാഹരണത്തിന് താൻ ഒരു മീറ്റിങ്ങിൽ രാത്രി വൈകുകയാണ് എങ്കിൽ ഭാര്യ വിളിക്കും, ചോദ്യങ്ങൾ ചോദിക്കും. എവിടെയാണ്, എപ്പോൾ ആണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാൽ വിവാഹം കഴിച്ചില്ല എങ്കിൽ അത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ല.
എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാം, എങ്ങോട്ട് വേണമെങ്കിലും യാത്രകൾ ചെയ്യാം. അതുമാത്രമല്ല നായികമാരായ യാത്രകൾ പോകുന്നതും അവർക്ക് സഹായങ്ങൾ ചെയ്യുന്നതും ഒന്നും താൻ ഒരിക്കൽ പോലും ജോലി ആയി കരുതിയിട്ടില്ല എന്നും അങ്ങനെ കരുതി ഇരുന്നു എങ്കിൽ അതിനോട് മടുപ്പ് തോന്നിയേനെ എന്ന് ഇടവേള ബാബു പറയുന്നു. കൂടാതെ ഇതുപോലെ ഉള്ള കാര്യങ്ങൾ എല്ലാം നമ്മൾ ആസ്വദിച്ചു ആണ് ചെയ്യേണ്ടത്.
എന്നാൽ മാത്രമേ നമുക്ക് ഈ മേഖലയിൽ കൂടുതൽ കാലം നിലനിൽക്കാൻ കഴിയുകയുള്ളു. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങൾ എല്ലാം താൻ തന്നെയാണ് ചെയ്യുന്നത് എന്നും അതുകൊണ്ടു തന്നെ ഒരിക്കൽ പോലും തനിക്കൊരു കുടുംബം ഇല്ല എന്നുള്ള തോന്നൽ ഉംണ്ടായിട്ടില്ല എന്ന് ഇടവേള ബാബു പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…