മോഹൻലാൽ അമ്മ സംഘടനയുടെ നേതൃ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യം ഉണ്ടായത് ദിലീപിനെ തിരിച്ചെടുത്തു എന്ന പേരിൽ മോഹൻലാലിന്റെ കോലം കത്തിക്കുകയും അസുഖ ബാധിതയായ മോഹൻലാലിന്റെ അമ്മ മാത്രം ഉള്ള മോഹൻലാലിനെ വീടിന്റെ മുന്നിൽ പ്രതിഷേധ മാർച്ച് നടത്തുകയും ആയിരുന്നു.
പിന്നീട് സംഭവിച്ചത്, കേരള സംസ്ഥാന പുരസ്‌കാര വിതരണ വേദിയിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുത് എന്ന് 104 പേർ ഒപ്പിട്ട ഹർജി ആയിരുന്നു.
എന്നാൽ ഈ രണ്ട് കോലാഹളങ്ങളും മോഹൻലാൽ വളരെ സിംപിൾ ആയി തന്നെ തരണം ചെയ്തു. വിവാദങ്ങൾ ഉണ്ടാകും എന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന വ്യക്തമായ ധാരണയോടെ തന്നെയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
മോഹൻലാലിന് എതിരെയുള്ള ഒപ്പ് ശേഖരണത്തിൽ മിക്കതും വ്യാജ ഒപ്പുകൾ ആന്നെനും പിന്നീട് തെളിയുകയും അതുപോലെ, കേരള സർക്കാർ പുരസ്‌കാര വേദിയിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ചതും മോഹൻലാൽ പങ്കെടുത്തതും ലാലിനെതിരെ തിരിഞ്ഞവർക്ക് ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെതിരെയുള്ള ആരോപണം രേവതി, പത്മപ്രിയ, പാർവതി എന്നീ നടിമാരെ ‘നടിമാർ’ എന്നു വിളിച്ചു അധിക്ഷേപിച്ചു എന്നാണ്. വുമൺ ഇൻ സിനിമ കളേക്റ്റീവ് (WCC) എന്ന സിനിമ സംഘടനയുടെ നേതൃത്വത്തിൽ കൂടിയ പത്ര സമ്മേളനത്തിൽ ആണ് ഈ ആരോപണം. ആരോപണം കേട്ട പൊതു ജനങ്ങൾ അടക്കം മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ്.
വിവാദങ്ങൾ പലതും ഉണ്ടാകുമ്പോൾ പോലും ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം മറുപടി നൽകുന്ന ആൾ ആണ് മോഹൻലാൽ. മഹാ പ്രളയം നേരിട്ട കേരളത്തിനായുള്ള ദുരിതാശ്വാസ നിധിക്ക് ആവശ്യമായ അഞ്ച് കോടിയുടെ ഫണ്ട് സ്വരൂപിക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ ആണ് മോഹൻലാൽ. ഡിസംബർ 7ന് ആണ് അബുദാബിയിൽ താരസഘടനായ അമ്മയുടെ സ്റ്റേജ് ഷോ.
ജനറൽ ബോഡി എടുത്ത തീരുമാനത്തിൽ ആണ് ദിലീപിനെ തിരിച്ചെടുത്തത് എന്നും അതിന് മാറ്റം വരുത്താൻ അടുത്ത ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ എന്നും ആണ് അമ്മയുടെ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖ് പറയുന്നത്. അതേ സമയം ഒക്ടോബർ 10ന് അമ്മ പ്രസിഡൻറ് ആയ മോഹൻലാലിന് മുമ്പാകെ ദിലീപ് അമ്മയിൽ നിന്നുള്ള തന്റെ രാജിയും സമർപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള വിവാദങ്ങൾക്ക് ഇതോടെ സ്ഥാനം ഇല്ലാതെ ആകുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…