എല്ലാ മാസവും ബ്ലോഗ് എത്തുന്നത് പോലെ ഈ മാസവും മോഹൻലാൽ എഴുതിയ ബ്ലോഗ് എത്തി, തന്റെ പുതിയ സന്നദ്ധ സംഘടനയുടെ വലിയ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട വിവരങ്ങളെ കുറിച്ചും നരേന്ദ്രമോദിയെ കണ്ട അനുഭവവും വിവരിച്ചു ആയിരുന്നു ബ്ലോഗ്.
പ്രധാനമന്ത്രിയെ കണ്ട വിവരവും അതോടൊപ്പം മോഡിയെ ആവോളം പുകഴ്ത്താനും ലാൽ മറന്നില്ല. പ്രധാനമന്ത്രിയെ കണ്ടപ്പോൾ ലഭിച്ച പൊസിറ്റിവ് എനർജി മൂന്നാഴ്ച കഴിഞ്ഞിട്ടും തന്നിൽ നിന്നും വിട്ട് പോയിട്ടില്ല എന്നു മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.
ഇന്നലെയാണ് മോഹൻലാൽ എഴുതിയ പുതിയ ബ്ലോഗ് എത്തിയത്. അതിന്റെ ലിങ്ക് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ മോഹൻലാൽ ഷെയർ ചെയ്തിരുന്നു. ആ പോസ്റ്റിൽ ആണ് ആരാധകരും അതോടൊപ്പം മലയാളികളും വിമർശനവുമായി എത്തിയത്. ബ്ലോഗ് ട്രോൾ ചെയ്ത് ആഘോഷമാക്കാൻ ട്രോളന്മാരും മറന്നില്ല. വിമർശന കമന്റുകൾക്ക് വലിയ ലൈക്ക് ആണ് ലഭിച്ചത്. എന്നാൽ വിമർശനം കൂടി വന്നതോടെ കമന്റുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുകയാണ് മോഹൻലാൽ ചെയ്തത്.
വലിയ വിഷയങ്ങളെ കുറിച്ചു ബ്ലോഗിലൂടെ പ്രതികരിക്കുന്ന മോഹൻലാലിന് എതിർ ശബ്ദത്തെ താങ്ങാൻ കഴിയുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട് വരുന്ന വിമർശനം. ബ്ലോഗിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന മോഹൻലാൽ വിമർശന കമെന്റുകൾ ഡിലീറ്റ് ചെയ്യുന്നത് ഭീരുത്വം ആണെന്ന് ഒരു വിഭാഗം ആളുകൾ വാദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…