Mohanlal evergreen movie spadikam second part news
മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കഥാപാത്രം ആണ് മോഹൻലാൽ നായകനായി എത്തിയ സ്പടികത്തിലെ ആടുതോമ. കാലങ്ങൾ കീഴടക്കിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഉണ്ട്.
ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക. ബിജു സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഈ പ്രഖ്യാപനം വന്നത് മുതൽ ആടുതോമയുടെ ആരാധകർ വലിയ പ്രതിക്ഷേധം തന്നെയാണ് നടത്തിയത്.
മോഹൻലാൽ നായകൻ ആയാൽ പോലും സ്പടികത്തിന് രണ്ടാം ഭാഗം വേണ്ട എന്നാണ് ആരാധകർ പറയുന്നത്.
സ്പടികം 2നെ കുറിച്ച് പറയുന്നത് ഇങ്ങനെ;
സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ മകന്‍, ഇരുമ്പന്‍ സണ്ണി എന്ന കഥാപാത്രത്തിന്‍റെ കഥയാണ് സ്ഫടികം 2ലൂടെ പറയുന്നതെന്ന് സംവിധായകന്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായാണ് അവര്‍ എത്തുന്നതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. ഹോളിവുഡ് നിര്‍മ്മാണക്കമ്ബനിയായ മൊമന്‍റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.
എന്നാൽ ഇങ്ങനെ ഒരു വാർത്തക്ക് സ്പടികത്തിന്റെ സംവിധായകൻ ഭദ്രൻ തന്നെ മറുപടിയുമായി എതിയിരിക്കുകയാണ്.
“സ്ഫടികം ഒന്നേയുള്ള…
അതു സംഭവിച്ചു കഴിഞ്ഞു.
മോനേ… ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ……?” ,അദ്ദേഹം കുറിച്ചു.
ആടുതോമയെ സ്നേഹിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഭദ്രന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. വമ്പൻ സപ്പോർട്ട് ആണ് ഈ മറുപടിക്ക് ലഭിക്കുന്നത്. സ്പടികത്തിന്റെ 25 വാർഷികത്തിൽ ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇറക്കാൻ ഭദ്രൻ പ്ലാൻ ചെയ്യുന്നുണ്ട്. 50ഓളം തീയറ്ററുകളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്യൂന്നത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…