സീരിയലുകൾ വഴിയും സിനിമകൾ വഴിയും കുറെയേറെ ആളുകൾക്ക് സുപരിചിതമാണ് നീന കുറുപ്പിന്റെ മുഖം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നീന കുറുപ്പിനും ഉണ്ടായ കാസ്റ്റിങ് കൗച്ച്.
ഇരുപത് വർഷം മുമ്പും മുപ്പത് വർഷം മുമ്പുള്ള കഥകൾ തുറന്ന് പറയുന്നവർക്കിടയിൽ രസകരമായിരിക്കും നീന കുറുപ്പിന്റെ കാസ്റ്റിംഗ് കൗച്ച്, എന്തായലും സംഭവം ഇങ്ങനെയാണ്.
മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക്, കുറച്ചു കാലങ്ങൾ ക്ക്ഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി, നായികയുടെ തോഴി ആയിട്ടൊ, ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി, സിനിമ ജീവിതത്തിൽ അവസാനം കുറിക്കാൻ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു.
ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്. നിരവധി ലൊക്കേഷനുകളിൽ വലിയ കഥാപാത്രങ്ങൾ പറഞ്ഞു എത്തുമ്പോൾ ചെറിയ എന്തെങ്കിലും റോൾ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനിൽ എത്തുന്നത്, എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ ലൊക്കേഷൻ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകർ അവരുടെ റൂമിലേക്ക് ക്ഷണിച്ചു. ചിത്രത്തിന്റെ കാൻഡ്രോളർ ആണ് സംവിധായകർ അടുത്ത റൂമിൽ ഉണ്ടെന്നും ചെല്ലാൻ ആവശ്യപ്പെടുന്നതും.
തെല്ല് മടിച്ചെങ്കിലും രാത്രി ലേഡി നടിമാരെ റൂമിലേക്ക് വിളിച്ച സംവിധായകരോട് രണ്ട് പറയണം എന്ന് കരുതി തന്നെ നീന സംവിധായകരുടെ റൂമിലേക്ക് എത്തി.
പക്ഷെ, റൂമിൽ എത്തിയപ്പോൾ നീന മനസിൽ കരുതിയത് എല്ലാം ഉടഞ്ഞു വീണു. ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോൾ കണ്ടത് പഞ്ച പാവങ്ങൾ ആയ റാഫിയെയും മേക്കർട്ടിനെയും.
വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്കളങ്കമായത്, യാത്രയൊക്കെ സുഖമായിരുന്നില്ലേ, റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം..?? എന്ത് റോൾ ആയാലും ചെയ്യും എന്ന് നീന അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു.
ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളിൽ സൂപ്പർഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…