വിജയ പരാജയങ്ങൾ എല്ലാ മേഖലയ്ക്കും ഉള്ളതുപോലെ സിനിമക്കും ഉണ്ട്, ഒരു സിനിമ അതിലെ നായകന്റെയോ നായികയുടെയോ അല്ലെങ്കിൽ സംവിധായകന്റെയോ മാത്രമല്ല, ഓരോ സിനിമയും ലൈറ്റ് ബോയ് മുതൽ അങ്ങു സംവിധായകൻ വരെയുള്ള ഓരോ ആളുകളുടെ വേദനയുടെയും ത്യാഗങ്ങളുടെയും വിയർപ്പിന്റെയും ഒക്കെ അവസാന വാക്കാണ്. തങ്ങളുടെ ജോലി അർപ്പണ ബോധത്തോടെയും ആത്മാര്ഥതയോടെയുമാണ് ഓരോ ആളുകളും ചെയ്യുന്നത്. സിനിമ പരാജയം ആകണം എന്നു കരുതി ആരും ഇതുവരെയും ഒരു സിനിമ പോലും ചെയ്‌തട്ടുണ്ടാവില്ല.
ഇനി, സിനിമ നല്ലതാണോ മോശം ആണോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം അത് പ്രേക്ഷകന് മാത്രമാണ്, പക്ഷെ ഈ വീഡിയോകൾ ഇത്തിരിയല്ല ഒരു വലിയ ക്രൂരത അല്ലെ.
ഒരു മോഹൻലാൽ ചിത്രം ഇറങ്ങുമ്പോൾ അതിന്റെ പോസ്റ്റർ വലിച്ച് കീറുന്നതും അല്ലെങ്കിൽ അത് കത്തിക്കുന്നത് ഒന്നും ആദ്യ സംഭവല്ല, കുറെ വര്ഷങ്ങൾക്ക് മുമ്പ് ദൃശ്യം റിലീസ് ചെയ്തപ്പോൾ ആലപ്പുഴയിൽ ഉള്ള ഒരു വിഭാഗം ആരാധകർ, ഒരു പ്രമുഖ നടന്റെ ആരാധകർ പോസ്റ്റർ തീയിൽ കത്തിച്ചു. ഇത് പടത്തോടുള്ള അമർഷമല്ലെന്നു കാലം തെളിയിച്ചു. നായകൻ മോഹന്ലാലിനോടുള്ള അസൂയ മാത്രമേ ഇതിന് കരുതാൻ കഴിയൂ.
ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്, അന്ന് പോസ്റ്റർ കത്തിച്ച അതേ നടന്റെ ആരാധകർ ഇന്ന് പോസ്റ്റർ വലിച്ചു കീറിയിരിക്കുന്നു,
ഒടിയൻ പരാജയപ്പെട്ടു എന്ന് സ്വയം ആശ്വസിച്ചു പടക്കം പൊട്ടിക്കുന്നു, മധുരം വിതരണം ചെയ്യുന്നു.
നിങ്ങളുടെ ഈ പ്രവർത്തി കൊണ്ട് മോഹൻലാലിനെ തകർക്കാൻ കഴിയും എന്ന് തോന്നുന്നില്ല. മലയാള സിനിമയും തകരില്ല, പക്ഷെ നിങ്ങൾ ആരാധിക്കുന്ന നടൻ, അദ്ദേഹത്തിന് തല കുനിക്കേണ്ടി വരും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…