ഫ്ലൊവേഴ്‌സ് ചാനലിൽ ഏറ്റവും കൂടുതൽ സ്വീകര്യത നേടിയ ടിവി സീരിയൽ ആണ് സീത. വലിയ ആരാധക കൂട്ടമുള്ള സീരിയലിൽ നിന്നും ഇന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ പുറത്താക്കിയത് വലിയ വിവാദം ആകുകയും, തുടർന്ന് ഇന്ദ്രൻ ആയി അവതരിപ്പിച്ച ഷാനവാസിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തിരിന്നു.
ഇപ്പോഴിതാ ഷാനവാസ് എന്ന ഇന്ദ്രൻ തിരിച്ചു വരുന്ന വിവരം സീരിയലിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
സീത സംവിധായകൻ ഗിരീഷ് കോന്നി, നിർമ്മാതാവ് വിനു കെ പുന്നൂസ്, തിരക്കഥാകൃത്ത് രാജേഷ് പുത്തൻപുരക്കൽ എന്നിവർ ഷാനവാസ് തീർച്ചു വരുന്ന വിവരം അറിയിച്ചത്.
താൻ ചെയ്ത ചെറിയ ഒരു തെറ്റ് കൊണ്ടാണ് തന്നെ കുറച്ചു കാലം പുറത്ത് നിർത്തിയത് എന്നാണ് ഷാനവാസ് തന്നെ വെളിപ്പെടുത്തിയത്. ഈ തിരിച്ചു വരവിൽ താൻ ഏറെ സന്തുഷ്ടൻ ആണെന്നും ഷാനവാസ് പറയുന്നു. സെറ്റിൽ ആര് തെറ്റ് ചെയ്താലും ശിക്ഷ ഉണ്ടാവും എന്നും അവിടെ വലിപ്പ ചെറുപ്പങ്ങൾ ഇല്ല എന്നും താൻ മനസിലാക്കി എന്നും ഷാനവാസ് വ്യക്തമാക്കി.
അതുപോലെ തന്നെ ഫ്ലൊവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ഇനി മുതൽ കോടിനെറ്റ് ചെയ്യുന്നത് സീത ടീം ആയിരിക്കും. രണ്ട് സീരിയലുകളും മികച്ച പ്രണയ കാവ്യം ആണെന്നും സംവിധായകൻ വെളിപ്പെടുത്തി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…