ജാമിനാപ്യാരി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് ഗായത്രി ആർ സുരേഷ്. തൃശൂർ സ്ലാങ് കൊണ്ടും എന്നും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ ആൾ കൂടിയാണ് ഗായത്രി. സിനിമ മേഖലയിൽ ഒരു നായിക എന്ന നിലയിൽ എത്തിയിട്ട് വർഷങ്ങൾ ആയി എങ്കിൽ കൂടിയും അതിനനുസരിച്ചുള്ള ഒരു വളർച്ച താരത്തിന്റെ കരിയറിൽ ഇതുവരെയും ഉണ്ടായില്ല എന്നുള്ളതാണ് സത്യം.
തനിക്ക് തോന്നുന്നത് എന്നും ഇപ്പോഴും തുറന്നു പറയാൻ മടിയില്ല ആൾ കൂടി ആണ് ഗായത്രി. പ്രണവ് മോഹൻലാലിനോട് തോന്നിയ ക്രഷ് ഇപ്പോഴും വെളിപ്പെടുത്തുന്ന ഗായത്രി എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയ ട്രോകളിൽ താരമായി മാറാറുണ്ട്. ട്രോളുകൾ കൊണ്ട് പൊരുതി മുട്ടിയ താരം ഒരിക്കൽ ട്രോള് നിരോധിക്കണം എന്നുള്ള ആവശ്യവുമായി മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ലൈവ് വീഡിയോ ആയിട്ടും എത്തിയിരുന്നു.
തനിക്ക് ശരിയെന്നു തോന്നുന്നു കാര്യങ്ങൾ അഭിമുഖങ്ങളിൽ അടക്കം തുറന്നു പറയാറുണ്ട് എങ്കിൽ അതെല്ലാം ട്രോളുകൾ ആയി ആണ് തിരികെ വരാറുള്ളത്. തുടക്കത്തിൽ താൻ ട്രോയ് കാണുമ്പോൾ വല്ലാതെ സങ്കടപ്പെട്ട് പോകുന്ന അവസ്ഥ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ അതെല്ലാം തന്റെ പോസറ്റീവ് ആണെന്ന് കരുതാൻ ആണ് തനിക്ക് ഇഷ്ടമെന്ന് ഗായത്രി പറയുന്നു.
താൻ കുരുത്തുറ്റ ഒരു വ്യക്തിത്വം ആയതുകൊണ്ടാണ് തനിക്ക് ഇതുപോലെയുള്ള വിമർശനങ്ങൾ വരുന്നത് എന്നും ഗായത്രി പറയുന്നു. ഇനി കാര്യങ്ങൾ അങ്ങനെ അല്ല എങ്കിൽ കൂടിയും അങ്ങനെ ആണെന്ന് വിശ്വസിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നും ഗായത്രി പറയുന്നു.
ഇപ്പോൾ തനിക്ക് നേരെ വരുന്ന ട്രോളുകൾ താൻ ആസ്വദിക്കാൻ തുടങ്ങിയെന്ന് ഗായത്രി പറയുന്നു. എന്നാലും എന്താണ് താൻ സമൂഹത്തിൽ ഇത്രയും വെറുക്കപ്പെട്ടവൾ ആയി പോകാൻ കാരണം എന്നും ഗായത്രി പറയുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങൾ പറഞ്ഞതല്ലാതെ ടോക്സിക് ആയിട്ടുള്ള ഒരു കാര്യങ്ങളും താൻ ഇന്ന് വരെയും പ്രചരിപ്പിച്ചിട്ടില്ല.
സിനിമയിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും ഇഷ്ടപ്പെടും എന്നും താൻ എല്ലാവരുടെയും കണ്ണിലുണ്ണി ആകും എന്ന് ആണ് കരുതിയത് എങ്കിൽ കൂടിയും അതൊന്നും ഉണ്ടായില്ല എന്നും ഗായത്രി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…