വളരെ കുറിച്ച് ചിത്രങ്ങൾ ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും മലയാളത്തിൽ എന്നും ഇപ്പോഴും ട്രെൻഡ് ആയി നിൽക്കുന്ന നടിയാണ് ഗായത്രി ആർ സുരേഷ്.
2015 ൽ ആയിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ അഭിനയ ലോകത്തേക്ക് എത്തുന്നത്.
ഒരേ മുഖം , ഒരു മെക്സിക്കൻ അപാരത , സഖാവ് , വർണ്ണത്തിൽ ആശങ്ക തുടങ്ങി ചിത്രങ്ങളിൽ താരം പ്രധാന വേഷത്തിൽ എത്തിയത്. തൃശൂർ സ്ലാങ്കിൽ എത്തുന്ന ഗായത്രിക്ക് കൂടപ്പിറപ്പായി ഇപ്പോഴും വിവാദങ്ങളും ട്രോളുകളും ഉണ്ടായിരുന്നു.
എന്തൊക്കെ ആയാലും തന്നെ ആളുകൾക്ക് ഏറെ ഇഷ്ടമാണ് എന്ന് ഗായത്രി പറയുന്നു. കുറച്ചു കാലങ്ങൾക്ക് മുന്നേ ഗായത്രി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിർത്താതെ പോകുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു.
കൂടാതെ തന്നെ ട്രോൾ ചെയ്യുന്ന ആളുകൾക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയും പ്രണവ് മോഹൻലാലിനോടുള്ള പ്രണയം പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു.
‘പ്രണവ് വേറെ കല്യാണം കഴിച്ചാൽ താങ്ങാൻ പറ്റില്ല. ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെ. യൂണിവേഴ്‌സ് ചില സിഗ്നൽ തരും. ഇത് പറഞ്ഞാൽ ട്രോൾ വരും. എന്നാലും ഞാൻ പറയുകയാണ്.
ഒരു ദിവസം ഞാൻ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോൾ മുന്നിൽ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ.
ഒരു ഉത്തരമല്ലേ. പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയർ പോർട്ടിൽ നിന്ന് വരുമ്പോൾ ഒരു ഹോട്ടലിൽ കഴിക്കാന്‍ കയറി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെയ്റ്റർ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ. ഞൻ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോൾ പ്രണവ് അടുത്തേക്ക് വന്നു.
ഞാൻ താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു പോയി. പുള്ളിക്ക് അതൊന്നും ഓർമ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങൾ തമ്മിൽ ഉള്ളൂ ഗായത്രി കൂട്ടിച്ചേർത്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…