കോവിഡ് ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചു കൊണ്ട് നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ ഇരവിച്ചിര ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ധന്യയാണ് ജീവിത പങ്കാളി.
പുണ്യാളൻ അഗർബത്തീസ് എന്ന ജയസൂര്യ-രഞ്ജിത് ശങ്കർ ചിത്രത്തിൽ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രമാണ് ഗോകുലന് കരിയറിൽ ബ്രേക്ക് ലഭിച്ചത്. നാടക പ്രവർത്തകൻ എന്ന നിലയിലും സജീവമായിരുന്നു ഗോകുലൻ. ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ എന്ന ചിത്രത്തിൽ കുമരങ്കരിയുടെ കഥകളിലേക്ക് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ റോളിലാണ് ഗോകുലന്‍ അഭിനയിച്ചത്.
പുണ്യാളനിലെ ജിംബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്കരയിലെ വെൾടർ, ഇടി എന്ന ചിത്രത്തിലെ കള്ളൻ എന്നിവയും ഗോകുലനെ സുപരിചിതനാക്കിയ റോളുകളാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…