ഫോട്ടോഷൂട്ടുകളും അതുപോലെ തന്നെ മോഡലുകളും ട്രെൻഡ് ആയി നിൽക്കുന്ന കാലം ആണ് ഇപ്പോൾ. നിരവധി വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയ വഴി കാണുന്നത്.
ചിലർ ശരീര പ്രദർശനം മാത്രമായി ഫോട്ടോഷൂട്ടുകളെ കാണുമ്പോൾ പുത്തൻ കോൺസെപ്റ്റുകൾ ഫോട്ടോഷൂട്ടിൽ കൊണ്ട് വരുന്നവർക്ക് മാത്രമേ ഇന്ന് പിടിച്ചു നിൽക്കാൻ കഴിയൂ.
അത്തരത്തിൽ വ്യത്യസ്തമായ ഓരോ ഷൂട്ടുകളും പ്രേക്ഷകർക്ക് ഇടയിലേക്ക് കൊണ്ട് വരുന്ന മോഡൽ ആണ് ഹസീ ക്വാസി. ആലപ്പുഴ സ്വദേശിയാണ് ഹസീ. ഇന്നത്തെ കാലത്തിൽ നിറത്തിനും തടിക്കും എല്ലാം മുകളിൽ ആയി മികവുള്ള ഫോട്ടോകൾ ആര് ചെയ്യുന്നുവോ അവർ ആണ് മികവിലേക്ക് ഉയരുന്നത്.
അത്തരത്തിൽ ഉള്ള മികവുറ്റ ചിത്രങ്ങൾ പങ്കുവെക്കുന്ന സൈസ് പ്ലസ് സുന്ദരിയാണ് ഹസീ. ഇന്ന് ഏതെങ്കിലും ഒരു മേഖലയിൽ പിടിച്ചു നിൽക്കണം എങ്കിൽ മികച്ച കഠിനാധ്വാനം തന്നെ വേണം. അത്തരത്തിൽ തന്റെ ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരുന്ന ആൾ കൂടി ആണ് ഹസീ.
ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആയ ഹസീ കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ ആയി മോഡലിംഗ് രംഗത്ത് സജീവമാണ്. സുമേഷ് ദാസ് ആണ് ഹസീയുടെ കൂടുതൽ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. റീനുസ് ബാബു ആണ് ചിത്രങ്ങൾ റീ ടച്ച് ചെയ്യുന്നത്.
മൂവരും ചേർന്നുള്ള സിങ്ക് തന്നെയാണ് വശ്യത നിറഞ്ഞ ഫോട്ടോകൾ പ്രേക്ഷകർക്ക് മുന്നിലെത്താൻ കാരണം ആകുന്നതും. തനിക്ക് എതിരെ നിശിതമായ അതോടൊപ്പം വ്യാജ വിമർശനങ്ങൾ നടത്തുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. അവരോട് മറുപടികൾ നൽകുന്നത് എന്റെ ഫോട്ടോഷൂട്ടുകളിൽ കൂടി തന്നെയാണ്.
മോശം പറയുന്നവർക്ക് മുന്നിലേക്ക് ഇതുവരെ ചെയ്തതിലും മികവുള്ളത് ചെയ്യണം എന്നുള്ള വാശിതന്നെയാണ് എന്റെ ഏറ്റവും വലിയ മറുപടി ആയി ഞാൻ കാണുന്നത്. താൻ ഒരു തീം ചെയ്യുമ്പോഴും അതിനായി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്താറുണ്ട്. ആദ്യം ചെയ്യുന്ന തീമിന് അനുസരിച്ചു ലൊക്കേഷൻ കണ്ടെത്തും ലൊക്കേഷൻ കണ്ടെത്താൻ ആണ് കൂടുതൽ പണി.
പിന്നെ ആവശ്യമായ സാധനങ്ങൾ, കോസ്റ്റിയും എന്നിവ ഒരുക്കും. കട്ടക്ക് കൂടെ നിൽക്കാൻ ഒരു ടീം തന്നെ ഉണ്ട്. ലൊക്കേഷൻ കണ്ടെത്താൻ ശ്രമം നടത്തിയിട്ട് ലഭിച്ചില്ല എങ്കിൽ പിന്നീട് സോഷ്യൽ മീഡിയ വഴി അന്വേഷണം നടത്താറുണ്ട് എന്ന് ഹസീ പറയുന്നു. ഹസീയുടെ കൂടുതൽ ഫോട്ടോസും ചെയ്തിരിക്കുന്നത് സുമേഷ് ദാസ് ആണ്.
അദ്ദേഹത്തിന് കണ്ടുമുട്ടുന്നത് ഒരു സീരിയൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് എന്ന് ഹസീ പറയുന്നു. ആദ്യ ലോക്ക് ഡൗൺ സമയത്തിൽ ആണ് ആ കണ്ടുമുട്ടൽ. സീരിയലിന്റെ ആവശ്യത്തിന് വേണ്ടി സുമേഷ് എടുത്ത ഫോട്ടോസ് വൈറൽ ആയതോടെ ആണ് ഇരുവരും ഒന്നിച്ചുള്ള ഷൂട്ടുകൾ ചെയ്ത് തുടങ്ങിയത്.
സുമേഷ് മോഡൽ ഫോട്ടോഗ്രാഫർ എന്നതിന് മുകളിൽ സിനിമ ഛായാഗ്രാഹകൻ കൂടിയാണ്. നവാഗതനായ അജികുമാർ ഒരുക്കുന്ന അഞ്ചാം കൽപ്പന എന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ചെയ്യുന്നത് സുമേഷ് ആണ്. ഹസീക്ക് വേണ്ടി സുമേഷ് ചെയ്ത ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും വമ്പൻ വിജയങ്ങൾ ആയി മാറി. അത് തന്നെ ആണ് ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രിയും.
വ്യക്തിപരമായ കളിയാക്കലുകൾക്ക് എതിരെ എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിക്കുമ്പോൾ, അത്തരത്തിൽ കളിയാക്കുമ്പോൾ അത് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം അത് തുടരട്ടെ എന്നാൽ തന്നെ ഒരിക്കൽ പോലും അതൊന്നും ബാധിക്കില്ല എന്നും ഹസീ പറയുന്നു.
ഇടക്ക് തീം ഷൂട്ടുകളിൽ നിന്നും മാറിയിരുന്നു അതിനുള്ള കാരണം കൊളാബ് ഷൂട്ടുകൾ കൂടിയത് കൊണ്ട് ആണ്. തടിച്ചി തള്ളയെന്നും കിളവി എന്നും അമ്മച്ചിയെന്നും കളിയാക്കി വിളിക്കുന്നവരുണ്ട്. ആദ്യമൊക്കെ വല്ലാത്ത സങ്കടം തോന്നി. സൈസ് പ്ലസ് മോഡലുകൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്നത് ഇത്തരത്തിൽ ഉള്ള കളിയാക്കലുകൾ ആണ്.
എന്നാൽ ഹസീക്ക് മാത്രമല്ല ഒട്ടുമിക്ക സൈസ് പ്ലസ് മോഡലുകൾക്കും ഈ വിളി ഒരിക്കൽ എങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ടാവാം എന്നുള്ളതാണ് മറ്റൊരു സത്യം. എന്നാൽ അതിനെ എല്ലാം തരണം ചെയ്യുമ്പോൾ ആണ് യഥാർത്ഥ പോരാളികൾ പുറത്തു വരുന്നത്.
അത്തരത്തിൽ കളിയാക്കലുകൾ അതിജീവിച്ച ആൾകൂടിയാണ് ഹസീ. കുത്തി നോവിക്കാൻ നിന്നവർക്ക് തന്റെ ഒരു പുതിയ ഷൂട്ടുകളും ആണ് മറുപടി. ജിം ട്രൈനർ കൂടിയാണ് താരം. തടിയുള്ളതിൽ തനിക്ക് ഒരിക്കൽ പോലും വിഷമം തോന്നിയിട്ടില്ല എന്നാൽ താൻ വർക്ക് ഔട്ട് ചെയ്യും അത് തന്റെ ആകാരവടിവ് നിലനിർത്താൻ ആണെന്ന് ഹസീ പറയുന്നു.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…