ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ വിരളമായിരിക്കും. എന്നാൽ എല്ലാവരും ആഗ്രഹിച്ചതെല്ലാം നേടണമെന്നില്ല. അതിനൊപ്പം ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ പരിശ്രമിക്കുന്നതും വിരളമാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ നാം കാണുന്ന സ്വപ്നങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ തുടങ്ങുമ്പോൾ നാം ആഗ്രഹിച്ചതും മോഹിച്ചതും കൊതിച്ചതും എല്ലാം നമ്മളിലേക്ക് തന്നെ എത്തും. അത്തരത്തിൽ താൻ മോഹിച്ച ഉയരങ്ങളിലേക്കുള്ള പടികൾ കയറുന്ന ഒരാൾ ആണ് ആലപ്പുഴ സ്വദേശിനിയായ ഹീര ശ്രീനിവാസൻ.
സിനിമ എന്ന ജീവിത അഭിലാഷത്തിലേക്ക് എത്താൻ വേണ്ടി മോഹിച്ചു നടക്കുന്ന ആൾ ആണ് ഹീര. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ഇക്കാക്ക എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് ചുവടു വെച്ച് കഴിഞ്ഞു ഹീര. മലയാളത്തിൽ നിന്നും മികച്ച വേഷങ്ങൾ ലഭിക്കുമ്പോൾ തന്നെ തമിഴ് സിനിമയിലേക്കും തന്റെ അഭിനയ വൈഭവം വ്യാപിപ്പിച്ചു കഴിഞ്ഞയാൾ ആണ് ഹീര ശ്രീനിവാസൻ.
മോഡൽ ആയാലും അഭിനയത്രിയും ഒക്കെ ആയി അറിയപ്പെടാൻ ഹീര തുടങ്ങി എങ്കിൽ കൂടിയും ഹീരയുടെ കലാജീവിതം തുടക്കം കുറിക്കുന്നത് നൃത്തത്തിൽ നിന്നും ആയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസ് ചെയ്യുന്ന ആൾ കൂടിയാണ് ഹീര. പുന്നപ്ര മധു എന്ന കോമഡി മിമിക്രി താരത്തിന്റെ സമിതിയിൽ കൂടി ആയിരുന്നു താരം സ്റ്റേജിൽ നൃത്തം തുടങ്ങുന്നത്. മൂന്നു വർഷത്തിൽ അധികം ഈ സമിതിയിൽ നിന്ന ഹീര പിന്നീട് നിരവധി സമിതികളിൽ തിരക്കുള്ള നർത്തകി ആയി മാറി. മാജിക് ഷോയിൽ അടക്കം നൃത്തം കളിച്ചിട്ടുള്ള ആൾ കൂടിയാണ് ഹീര.
എന്നാൽ ഹീര എന്ന നർത്തകിയുടെ തലവരയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് ഏഷ്യാനെറ്റ് കോമഡി സ്റ്റാറിൽ ഡാൻസ് ചെയ്യാൻ എത്തിയതോടെ ആയിരുന്നു. നാല് വർഷങ്ങളോളം ബാക് ഗ്രൗണ്ട് ഡാൻസർ ആയിരുന്നു ഹീര, അവിടെ നിന്നും ആയിരുന്നു താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഡാൻസ് എന്ന മേഖലയിൽ അഭിനയത്തിലേക്കുള്ള തുടക്കവും അവിടെ നിന്നും ആയിരുന്നു.
സിനിമകളിൽ ചെറിയ വേഷങ്ങൾ, അതിനൊപ്പം ഷോർട്ട് ഫിലിമുകൾ, വെബ് സീരീസുകൾ എന്നിവയിൽ അവസരങ്ങൾ ഓരോന്നോരോന്നായി തന്നിലേക്ക് എത്തി തുടങ്ങി. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലെ കൊറിയോഗ്രാഫർ ആയ ദീപു മാസ്റ്റർ വഴി ആയിരുന്നു ഹീരക്ക് കൂടുതൽ മികവാർന്ന നർത്തകി ആയി മാറാൻ കഴിഞ്ഞത്. ഒരു അഭിനേതാവ് ആകാൻ ആഗ്രഹം എങ്കിൽ കൂടിയും മികവാർന്ന വേഷങ്ങൾ ആണ് ഞാൻ എന്നും മോഹിക്കുന്നതെന്നു ഹീര പറയുന്നു. തനിക്ക് ചേരുന്ന മലയാളത്തിൽ നാടൻ മോഡേൺ വേഷങ്ങൾ എല്ലാം ചെയ്യാൻ ഇഷ്ടം ആണെന്ന് പറയുന്ന ഹീര, ഒരു ഹോട്ട് സുന്ദരി എന്നതിന് അപ്പുറം അഭിനയം കൊണ്ട് ശ്രദ്ധ നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് പറയുന്നു.
അത്തരത്തിൽ ഉള്ള വേഷങ്ങൾ മലയാളത്തിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ഹീര പറയുന്നു. തനിക്ക് ചേരുന്ന മികച്ച വേഷങ്ങൾ ചെയ്യാൻ ആണ് തനിക്ക് ആഗ്രഹമെന്നും അതൊരു കുടുംബിനിയുടേതോ സഹോദരിയുടേതോ വീട്ടമ്മയുടേതോ മകളുടേതോ ഒക്കെ വേഷങ്ങൾ ചെയ്യാൻ ആണ് തനിക്ക് ആഗ്രഹമെന്ന് ഹീര പറയുന്നു. ചെറുപ്പത്തിൽ ഉത്സവ പറമ്പുകളിലും മറ്റും ഡാൻസും നാടകങ്ങളും ഒക്കെ കണ്ടപ്പോൾ മുതൽ മനസ്സിൽ കയറികൂടിയതാണ് നടിയാകണം എന്നുള്ള ആഗ്രഹം.
എന്നാൽ എന്നിൽ ഒരു നർത്തകി ഉണ്ടെന്നു ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയത് അച്ഛനും അമ്മയും ആയിരുന്നു എന്ന് ഹീര പറയുന്നു. തുടർന്ന് ഞാൻ ഡാൻസ് പഠിക്കുകയും സ്റ്റേജ് ഷോകളും എല്ലാം ചെയ്യാൻ കഴിയുകയും കോമഡി സ്റ്റാർ ഷോയിൽ ചില സ്കിറ്റുകളുടെ ഭാഗമായി മാറാൻ തനിക്ക് കഴിയുകയും ചെയ്തു എന്ന് ഹീര പറയുന്നു. തന്നിലെ അഭിനയത്തിന്റെ മികവ് താൻ തന്നെ തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അതെന്നു ഹീര പറയുന്നു. അങ്ങനെ ആയിരുന്നു ഒരു നടി എന്ന നിലയിൽ ജീവിതത്തിൽ ഉയരണം എന്നുള്ള മോഹം ഉണ്ടായതെന്ന് ഹീര പറയുന്നു.
മോഡലിംഗും ഒരു കല തന്നെയാണ് എന്ന് ഹീര പറയുന്നു. നമുക്ക് ചേരുന്ന വേഷങ്ങൾ ഇതൊക്കെയാണ്. ഒരു ഫോട്ടോയിൽ കൂടി ഒരാൾ എന്താണ് എന്ന് തിരിച്ചറിയാൻ കഴിയുന്ന നിമിഷം ഉണ്ടാകുന്നത് ഫോട്ടോഷൂട്ടിൽ കൂടി ആണെന്ന് ഹീര പറയുന്നു. മോഡലിങ്ങിൽ ഹീര എന്ന താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് തന്റെ ദീപാവലി ചിത്രങ്ങൾ ആയിരുന്നു എന്ന് ഹീര പറയുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയതും അത് തന്നെ ആയിരുന്നു.
തൃശ്ശൂരുള്ള മിഥുൻ ശാർക്കര ആയിരുന്നു. മിന്ത്ര ആപ്പിൽ വരെ തന്റെ ആ ഫോട്ടോകൾ വന്നതായി ഹീര പറയുന്നു. പ്രണയദിനത്തിൽ എടുത്ത മിഥുൻ ശാർക്കര ചിത്രങ്ങൾ വൈറൽ ആയിരുന്നു. തന്റെ ഫോട്ടോഷൂട്ടുകളുടെ തീം കണ്ടത്തിയതും താൻ തന്നെ ആയിരുന്നു. തീം താൻ ആണ് കണ്ടത്തിയത് എങ്കിൽ കൂടിയും ബാക്കിയുള്ള ബാക് ഗ്രൗണ്ട് അടക്കമുള്ള കാര്യങ്ങൾ ചെയ്തിരിക്കുന്നത് മിഥുൻ ആണെന്ന് ഹീര പറയുന്നു. ബ്ലൗസ് ഇല്ലാതെ സാരിയുടുത്ത തീമിൽ ഉള്ള ചിത്രങ്ങൾ അത്രമേൽ സോഷ്യൽ മീഡിയയിൽ കീഴടക്കുന്ന തരത്തിൽ അതിനുമുൻപ് വന്നട്ടില്ല എന്ന് ഹീര പറയുന്നു.
എന്തായാലും താൻ മോഹിച്ച കൊതിച്ച ആഗ്രഹിച്ച മേഖലയിലേക്ക് തന്നെയാണ് ഹീര ശ്രീനിവാസൻ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. കോമഡി സ്‌കിറ്റുകൾ ചെയ്യാനും അതിനൊപ്പം തന്നെ ഡാൻസിലും മോഡലിംഗിലും അഭിനയത്തിലും കഴിവ് തെളിയിച്ചു കഴിഞ്ഞു ഹീര. താൻ ആഗ്രഹിക്കുന്ന വേഷങ്ങൾ തന്നിലേക്ക് എത്താൻ കാത്തിരിക്കുന്നതിനൊപ്പം അത് തേടിപ്പോകുകയും ചെയ്യുന്നുണ്ട് ഈ ആലപ്പുഴക്കാരി സുന്ദരി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…