പട്ടിയെ തൊടുന്നത് ഹറാമാണ്; തൊട്ടാൽ ഏഴ് തവണ കുളിക്കണം; കമന്റ് ഇട്ട വ്യക്തിക്ക് ബിഗ് ബോസ് താരം ജെസ്ല മാടശ്ശേരി നൽകിയ മറുപടി ഇങ്ങനെ..!!
മത വിമർശനങ്ങൾ വഴി ശ്രദ്ധ നേടിയ സോഷ്യൽ ആക്ടിവിസ്റ്റും അതുപോലെ തന്നെ ബിഗ് ബോസ് താരവുമായ ആൾ ആണ് ജസ്ല മാടശ്ശേരി. മലയാളികൾക്ക് ഒട്ടേറെ ഇഷ്ടമുള്ള ആൾ കൂടി ആണ് ജസ്ല.
സോഷ്യൽ മീഡിയ വഴി ഇപ്പോഴും സജീവമായി നിൽക്കുന്ന താരം നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറഞ്ഞു രംഗത്ത് വരാറുണ്ട്.
ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തിയ ജെസ്ലേക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിഷയങ്ങൾ പങ്കുവെക്കാറുണ്ട് എങ്കിൽ കൂടിയും കഴിഞ്ഞ ദിവസം നായക്ക് ഒപ്പം ഇട്ട ചിത്രങ്ങൾ ആണ് പങ്കു വെച്ചത്.
ഒരു യാത്രക്ക് ഇടയിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നു എല്ലാം. എവിടെ പോയാലും സ്നേഹത്തോടെ കൂടെയുള്ളവർ എന്നുള്ള തലവാചകം നൽകി ആയിരുന്നു ജസ്ല പോസ്റ്റ് ഇട്ടത്. എന്നാൽ ഒരു വിഭാഗം ആളുകൾ ഈ പോസ്റ്റിനെതിരെ രംഗത്ത് വരിക ആയിരുന്നു.
പട്ടിയെ തൊട്ടാൽ ഹറാം ആണെന്നും അങ്ങനെ ചെയ്താൽ ഏഴ് തവണ കുളിക്കണം എന്നും ആയിരുന്നു യുവാവ് കമന്റ് ചെയ്തത്. എന്നാൽ ജസ്ല ഇത്തരം കമെന്റുകൾ വന്നാൽ മുഖം തിരിക്കുന്ന ആൾ അല്ല ജസ്ല. താൻ പോയി ഏഴോ പത്തോ തവണ കുളിക്ക്.
നാട്ടുകാരെ കുളിപ്പിക്കാൻ വരണ്ട എന്ന് ആയിരുന്നു കമന്റ് ചെയ്തത്. നിരവധി ആളുകൾ ആണ് പോസ്റ്റിൽ നൽകിയ കംമെന്റിന് മികവുള്ളത് എന്ന പറഞ്ഞു പിന്തുണ നൽകി ഇരിക്കുന്നത്.