മലയാളത്തിലെ പ്രശസ്ത നടൻ കലിംഗ ശശി (sasi kalinga) അന്തരിച്ചു. 59 വയസുള്ള താരത്തിന്റെ യഥാർത്ഥ പേര് വി. ചന്ദ്രകുമാർ എന്നാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. നാടക വേദിയിൽ കൂടി സിനിമയിൽ എത്തിയ കലിംഗ ശശി കുറച്ചു നാളുകൾ ആയി കരൾ രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു.
ഇരുപത്തിയഞ്ചു വർഷങ്ങളായി നാടക ലോകത്തിൽ ഉള്ള കലിംഗ ശശി മമ്മൂട്ടിയെ നായകൻ ആക്കി രജിത് ഒരുക്കിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. നാട്ടിലും വീട്ടിലും ശശി എന്നറിയപ്പെടുന്ന ചന്ദ്രകുമാറിന് നാടക ട്രൂപ്പിന്റെ പേര് ഒപ്പം ചേർത്ത് നൽകിയത് സംവിധായകൻ രജിത് ആണ്.
ഹാസ്യ താരമായി മലയാള സിനിമയിൽ തിളങ്ങി താരം അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ അച്ഛൻ വേഷത്തിൽ എത്തി ഏറെ കയ്യടി നേടിയിരുന്നു. പ്രാഞ്ചിയേട്ടൻ ദി സെയിന്റ് പുലിമുരുകൻ ആമേൻ കസബ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2019 ൽ പുറത്തിറങ്ങിയ കുട്ടിമാമ ആണ് അവസാന ചിത്രം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…