കാവ്യയേക്കാൾ നല്ലത് മഞ്ജു വാര്യരാണെന്ന് ഭാഗ്യലക്ഷ്മി; കാരണ സഹിതം വെളിപ്പെടുത്തി താരം..!!

അടുത്ത് കൊണ്ടുപോയി നിർത്തി. പാർവതിയുടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ അയാൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്.

kavya madhavan manju warrier bhagyalakshmi
2,709

മലയാള സിനിമ ഒരുകാലത്തിൽ അടക്കി ഭരിച്ച നായിക ആയിരുന്നു കാവ്യാ മാധവൻ. മഞ്ജു ആണെങ്കിൽ ഇന്നും മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്നു. അഭിനയലോകത്തിലേക്ക് രണ്ട് കാലഘട്ടത്തിൽ ആയിരുന്നു എത്തിയത് എങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള ചർച്ചകൾക്ക് എന്നും സാമൂഹിക മാധ്യമങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ്. ഒരാൾ ദിലീപിന്റെ മുൻ ഭാര്യയും മറ്റെയാൾ നടൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും ആണ്.

മഞ്ജു വാര്യർ അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തിൽ ആയിരുന്നു ദിലീപിനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തുടർന്ന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു. എന്നാൽ സിനിമയിൽ തന്റെ കരിയർ അവസാനിക്കുന്ന സമയത്തിൽ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്.

kavya madhavan
kavya madhavan

ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി കാവ്യാ മാധവനെ കുറിച്ചും അതുപോലെ മഞ്ജു വാര്യരെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു അഭിനേതാവ് എത്ര മികച്ചയെത്തി അഭിനയം കാഴ്ച വെച്ചാലും കൃത്യതയാർന്ന ഡബ്ബിങ് കൂടി ഉണ്ടെങ്കിൽ മാത്രമേ ആ കഥാപാത്രത്തിന് പൂർണത ലഭിക്കാറുള്ളൂ.

മലയാള സിനിമക്ക് അഭിമാനം ആയ ഡബ്ബിങ് താരം ആണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി. കേരളസംസ്ഥാന സർ‌ക്കാറിന്റേതുൾ‌പ്പെടെ നിരവധി പുരസ്കാരങ്ങൾ‌ നേടി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി.

kavya madhavan dileep manju warrier
kavya madhavan dileep manju warrier

1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. ഡബ്ബിങ് കലാകാരിയായ ഭാഗ്യലക്ഷ്മിക്ക് താൻ ഡബ്ബിങ് ചെയ്ത് കൊടുത്ത ഓരോ താരത്തിന്റെയും മികവും ദൈർലഭ്യങ്ങളും നന്നായി അറിയാം.

താരം അത്തരത്തിൽ അടക്കം പല തരത്തിൽ ഉള്ള വിവാദ പ്രസ്താവന നടത്താറും ഉണ്ട്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ..

പാർവതി ഒരു സിനിമയിൽ ഡബ്ബിങ് നടത്താൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. പാർവതി നീ സ്വന്തമായി ഡബ്ബ് ചെയ്യണം. അങ്ങനെ ഞാൻ പാർവതിയെ മൈക്കിന് അടുത്ത് കൊണ്ടുപോയി നിർത്തി. പാർവതിയുടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ അയാൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്.

kavya madhavan
kavya madhavan

ദേഷ്യപ്പെടുന്ന സീനിൽ പോലും അതിനുള്ള പവർ ഉണ്ടാവില്ല. ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം കൃത്യമായി വരും. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഞാൻ കാവ്യയോട് നീ തന്നെ ഡബ്ബ് ചെയ്യൂ എന്ന് പറഞ്ഞു. എന്നാൽ കാവ്യ തനിക്ക് കഴിയില്ല എന്ന് പറഞ്ഞു മാറി നിന്നു.

എന്നാൽ ഡബ്ബിങ്ങിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് മഞ്ജു ആണ്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. അത് ക്ലിക്ക് ആകുകയും തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്തു.

അതാണ് മഞ്ജുവിന് ഒരു നടി എന്ന നിലയിൽ ഉള്ള പൂർണ്ണത. എന്നാല്‍ മഞ്ജുവിനെ പോലെ തന്നെ കഴിവുള്ള വേറെ നടിമാരും ഇവിടെയുണ്ട്. പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം ഭാഗ്യലക്ഷ്മി പറഞ്ഞു.

You might also like