മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല; അമ്മയിൽ നിലപാട് പറഞ്ഞതോടെ സിനിമയിൽ അവസരങ്ങൾ ഇല്ലാതെ ആയി, മണിയൻപിള്ള രാജുവാണ് എല്ലാം ചെയ്തത്; കൊല്ലം തുളസി..!!
മലയാളം സിനിമ ടെലിവിഷൻ രംഗത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന നടൻ ആണ് കെ കെ തുളസീധരൻ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലും ഗംഭീര വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ആൾ ആണ് കൊല്ലം തുളസി. അഭിനയത്തിന് പുറമെ കവിതകൾ എഴുതിയിട്ടുണ്ട് കൊല്ലം തുളസി.
1986 പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ കൂടി ആണ് കൊല്ലം തുളസി അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം നിരവധി ടെലിവിഷൻ പാരമ്പരകളുടെയും ഭാഗമായി മാറിയിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന കൊല്ലം തുളസി ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനൽ വഴി പറഞ്ഞ ചില വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടുന്നത്.
മലയാള സിനിമയുടെ താരസംഘടനായ അമ്മയെ കുറിച്ചും അതുപോലെ താരങ്ങളെ കുറിച്ചും എല്ലാം ആണ് കൊല്ലം തുളസി മനസ്സ് തുറന്നത്. താരസംഘടനയായ അമ്മയിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ആൾ ആണ് താൻ എന്നും സഘടനയിൽ ജനാധിപത്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നുള്ള അഭിപ്രായം പറഞ്ഞതോടെ മണിയൻപിള്ള രാജുവിന്റെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്തി എന്ന് തുളസി പറയുന്നു.
അമ്മയിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഉള്ള ഒരു പാനൽ വന്നു. ഞാൻ അന്ന് ഒരു അഭിപ്രായം പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ കൂടി തിരഞ്ഞെടുപ്പ് നടത്തണം എന്ന് ഞാൻ പറഞ്ഞു. അന്ന് ഒറ്റപ്പെടുത്താൻ മുന്നിൽ നിന്നത് മണിയൻപിള്ള രാജു ആയിരുന്നു. എന്ന പല സിനിമയിൽ നിന്നും ഒഴുവാക്കി. അന്ന് ജനാതിപത്യ പ്രക്രിയക്ക് എതിരെ നിന്ന ആൾ ആയിരുന്നു മണിയൻപിള്ള രാജു.
അമ്മയിൽ ജെനെറൽ സെക്രട്ടറി ആയി എത്തുന്നത് ഇടവേള ബാബുവും മറുവശത്ത് മമ്മൂട്ടിയും മോഹൻലാലും എന്ന രണ്ടു മതിലുകൾ. എന്നാൽ അത്തരത്തിൽ ഉള്ള ആളുകൾക്ക് ഇടയിൽ സുരേഷ് ഗോപിയുടെ പ്രാധാന്യം മനസിലാവുന്നത് എന്നും കാരണം സുരേഷ് ഗോപിക്ക് സ്വന്തമായി ആജ്ഞാശക്തിയും പ്രിൻസിപ്പലും ഉള്ള ആൾ ആണ്. അതുപോലെയുള്ള ആളുകൾ ആണ് അമ്മയിലേക്ക് വരേണ്ടതെന്നു കൊല്ലം തുളസി പറയുന്നു.
മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണം എന്നില്ല. ഒരു ഒരു മികച്ച ഭരണാധികാരിക്ക് മികച്ച നടൻ ആകാൻ കഴിയണം എന്നുമില്ല. പ്രശസ്തിക്ക് വേണ്ടി മാത്രം ഇതിൽ അധികാരികൾ ആയി ഇരിക്കുന്നവരുമുണ്ടെന്ന് കൊല്ലം തുളസി പറയുന്നു.
കഴിവുള്ള പിള്ളേർ വരട്ടെ എന്നും അവരുടെ ആലോചനകളും ചിന്തകളും നടപ്പിൽ ആവട്ടെ എന്നും കൊല്ലം തുളസി പറയുന്നു. ഒരു പടത്തിൽ അവാർഡ് കിട്ടിയാൽ അയാളെ എടുക്കുന്ന നിലപാട് ആണ് ഉള്ളത്. എന്നാൽ അവാർഡ് നേടിയാൽ വിദ്യാഭ്യാസം ഉണ്ടാവണം എന്നില്ല എന്നും കൊല്ലം തുളസി പറയുന്നു.