52 വയസായി; ഒരു പങ്കാളിക്കായി കൊതിക്കുന്നു; കുറെ കാര്യങ്ങൾ അപ്പോളാണ് ആസ്വദിച്ചത്; എന്നാൽ ഇനിയൊരു വിവാഹം അത്രയെളുപ്പമല്ല; ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നു..!!
കർണാടകയിൽ ആണ് ജനിച്ചതും വളർന്നതും എങ്കിൽ കൂടിയും ലക്ഷ്മി ഗോപാലസ്വാമി എന്ന അഭിനേതാവ് എണ്ണവും കൂടുതൽ ശ്രദ്ധ നേടിയത് മലയാളം സിനിമയിൽ കൂടി ആയിരുന്നു. കൂടുതൽ അഭിനയിച്ചത് മലയാളം ചിത്രങ്ങളിൽ ആണെങ്കിൽ കൂടിയും അതിനൊപ്പം തമിഴിലും കന്നടയിലും ഏതാനും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീടിൽ കൂടി 2000 ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അഭിനയത്തിനൊപ്പം തന്നെ ഡാൻസിൽ കൂടി മികവാർന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ളയാൾ കൂടി ആണ് ലക്ഷ്മി. എന്നാൽ അമ്പത്തിരണ്ട് വയസ്സ് കഴിഞ്ഞ താരം എന്നാൽ ഇപ്പോഴും വിവാഹം കഴിച്ചട്ടില്ല.
പലപ്പോഴും താരം തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കാറുണ്ട്. മികച്ച ഭരതനാട്യ കലാകാരിയായ ലക്ഷ്മിക്ക് മികച്ച ശാരീരമുള്ള ആൾ കൂടിയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, വനമപുരം ബസ് റൂട്ട്, കനകസിംഹാസനം, ഭ്രമരം, ഇവിടം സ്വർഗമാണ്, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
വിവാഹം കഴിക്കാത്ത ജീവിതത്തിൽ തിരക്കുകളിൽ നിന്നും കൊറോണ കാലത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നു എന്ന് താരം പറഞ്ഞിരുന്നു. വിവാഹം കഴിച്ചു തനിക്കൊപ്പം ജീവിക്കാൻ ഒരു നല്ല പങ്കാളിയെ താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കൊറോണ കാലം മാറിയതോടെ ആ ചിന്തയിൽ നിന്നും മാറ്റങ്ങൾ ഉണ്ടായി എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു ജീവിതത്തിൽ ഒരു സുഹൃത്തിന്റെയോ പങ്കാളിയെയോ വേണം എന്ന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ശ്രീകണ്ഠൻ നായർ ചോദിക്കുന്നത്. എന്നാൽ താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയും സമാധാനവും ഉള്ളവുളുമാണ്. വിവാഹം എന്ന് പറയുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല.
അതും ഈ പ്രായത്തിൽ. പക്ഷെ ഒരു പങ്കാളിയെ കിട്ടിയാൽ എന്തുകൊണ്ട് ആയിക്കൂടാ.. എന്നാൽ അതിനു വേണ്ടി ഒരിക്കൽ പോലും ടെൻഷൻ അടിച്ചു നടക്കുന്ന ആൾ അല്ല താൻ. നിങ്ങൾ നിങ്ങളുടെ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുക. അതിൽ ഒരു പങ്കാളി കൂടി ഉണ്ടെങ്കിൽ അത് നല്ലത്. എന്നാൽ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാൻ ഇപ്പോൾ ആ സ്റ്റേജിൽ ആണ്. കോവിഡ് കാലത്തിലാണ് താൻ കുറെ കാര്യങ്ങൾ ആസ്വദിച്ചത്. വീട്ടിൽ ഇരുന്നപ്പോൾ ഔട്ട് സൈഡ് ക്ലീൻ, മൈൻഡ് ക്ലീനിങ്, ഹാർട്ട് ക്ലീനിംഗ് അങ്ങനെ എല്ലാം നടത്തി.