അമ്പിളി ദേവി ആദിത്യൻ വിവാഹത്തിന്റെ വിവാദങ്ങൾ പുകഞ്ഞു പൊങ്ങുകയാണ്. ആദിത്യന്റെ ജീവിതം തകർന്നപ്പോൾ കൈതാങ്ങായത് അമ്പിളിയാണ് എന്നാണ് ആദിത്യൻ വെളിപ്പെടുത്തിയത്.
എന്നാൽ തന്റെ ജീവിതം തകർത്തത് ആദിത്യൻ ആണെന്നാണ് ലോവൽ പറയുന്നു. താനും അമ്പിളിയും തമ്മിൽ പ്രണയത്തിന് ശേഷമാണ് വിവാഹിതർ ആകുന്നത്. താൻ ആണ് ആദ്യം പ്രണയം പറഞ്ഞത്, സ്നേഹത്തൂവൽ എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ആ സംഭവം. ഞാൻ ആദ്യം ഇഷ്ടം ആന്നെന്നു പറയുകയും തുടർന്ന് അമ്പിളി എന്നെയും ഇഷ്ടം ആണെന്ന് പറയുകയും ആയിരുന്നു. ആ സീരിയൽ ലൊക്കേഷനിൽ ആദിത്യനും ഉണ്ടായിരുന്നു.
ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആകുകയും വീട്ടിൽ എതിർപ്പുകൾ ഒന്നും ഇല്ലാതെ തന്നെ വിവാഹിതർ ആകുകയും ആയിരുന്നു, ചെറിയ സൗന്ദര്യ പിണക്കങ്ങൾ അല്ലാതെ ഞങ്ങൾ തമ്മിൽ വലിയ വഴക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞിരുന്നു, തങ്ങളുടെ ബന്ധം തകർക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ് എന്നാൽ ലോവൽ പറയുന്നത്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്കും, ലോവൽ കൂട്ടിച്ചേർത്തു.
മൂന്ന് മാസം എന്റെ ഒപ്പം കുഞ്ഞിനെ നിർത്താൻ കോടതി ഉത്തരവിൽ ഉണ്ടായിട്ടും അമ്പിളി എന്റെ അടുത്ത് കുഞ്ഞിനെ തരില്ല, എന്റെ കയ്യിൽ നിന്നും ഇറങ്ങാതെ ജീവിച്ച അവനെയും അവർ പറഞ്ഞു മയക്കി, എന്നിൽ നിന്നും അകറ്റി, ഞാൻ വാങ്ങിച്ച് നൽകുന്നതൊന്നും കുഞ്ഞിനു നൽകില്ല. സ്വീറ്റ്സ് വാങ്ങി നൽകിയാൽ അത് വഴിയിൽ കളയും. വസ്ത്രങ്ങൾ അളവ് പാകമല്ല എന്നു പറഞ്ഞ് കുഞ്ഞിനെ ധരിപ്പിക്കില്ല. എപ്പോഴും ഞാൻ വലിയ അളവിലുള്ള ഉടുപ്പുകളേ അവന് വാങ്ങാറുള്ളു. കുഞ്ഞിന്റെ ആവശ്യങ്ങൾക്ക് മാസം 2500 രൂപ നൽകണം എന്നു കോടതി വിധ ഉണ്ടായിരുന്നു. ഇന്നുവരെ അത് മുടങ്ങാതെ നൽകിയിട്ടുണ്ട്. പക്ഷെ എന്നിട്ടും എല്ലാം എന്നിൽ നിന്നും അകറ്റാൻ ഉള്ള നിഗൂഢമായ ശ്രമങ്ങൾ ആണ് നടക്കുന്നത്.
അതേ സമയം നേർ വിപരീതമായി ആണ് അമ്പിളി ദേവി പറയുന്നത്. സ്വന്തം മകന് എത്ര വയസ്സ് ആയന്ന് പോലും ലോവലിന് അറിയില്ല എന്ന് അമ്പിളി പറയുന്നു. ലോവൽ എല്ലാവരോടും മകന് ഏഴ് വയസായി എന്നാണ് പറയുന്നത്. എന്നാൽ മകന് ആറ് വയസ്സാണ് എന്നും അമ്പിളി ദേവി പറയുന്നു. 2018 ജനുവരിയിൽ ആണ് ഞങ്ങൾ നിയമപരമായി വേര്പിരിഞ്ഞത് എങ്കിൽ കൂടിയും, അഞ്ച് വർഷമായി ഞങ്ങൾ പിരിഞ്ഞു താമസിക്കുന്നത് എന്നും അമ്പിളി ദേവി പറയുന്നു.
കോടതിയിൽ നിന്നും 2018ൽ നിയമപരമായി പിരിയുമ്പോൾ കോടതി മകന്റെ ചെലവിന് മാസം താരാൻ പറഞ്ഞ 2500 രൂപ പോലും വല്ലപ്പോഴും മാത്രമാണ് ലോവൽ തരുന്നത് എന്ന് അമ്പിളി ദേവി പറയുന്നു. അതുപോലെ തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ആണ് ശ്രമം എങ്കിൽ നിയമപരമായി നേരിടും എന്നും അമ്പിളി ദേവി കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…