കൊറോണ ഭീതിയും ജാഗ്രതയും കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് സിനിമ. ലോക്ക് ഡൌൺ പ്രഖ്യാപനം ആകുന്നതിന് മുന്നേ തന്നെ തീയറ്ററുകൾ അടച്ചിരുന്നു. മലയാളം പോലെ വളർന്നു വന്നു കൊണ്ട് ഇരിക്കുന്ന സിനിമ മേഖലക്ക് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടായത്. ഒട്ടേറെ ചിത്രങ്ങൾ ആണ് റീലീസ് കാത്തു നിൽക്കുന്നത്. അതുപോലെ തന്നെ നിരവധി ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലും മറ്റും ആണ്. കടം വാങ്ങിയും പലിശക്ക് എടുത്തും ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോകുന്ന നിർമാതാക്കൾക്ക് ഇരുട്ടടി പോലെ ആയി ലോക്ക് ഡൌൺ.
മെറ്റല്ലാ മേഖലയിലും പ്രവർത്തനങ്ങൾ തുടങ്ങി എങ്കിൽ കൂടിയും സിനിമ തീയറ്ററുകൾ തുറക്കാൻ ഉള്ള അനുമതി ഇതുവരെയും ലഭിച്ചട്ടില്ല. അതുകൊണ്ടു തന്നെ സിനിമ മേഖലയിൽ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരും പ്രതിഫല തുക പകുതി എങ്കിലും കുറക്കണം എന്നുള്ള ആവശ്യം നിർമാതാക്കൾ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് കേരളത്തിലെ താരങ്ങളുടെ പ്രതിഫല തുകയുടെ റിപ്പോർട്ട് മീഡിയ വൺ ചാനൽ പുറത്തു വിട്ടത്. നിർമാതാക്കൾ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് കണക്ക് പുറത്തു വന്നിരിക്കുന്നത്.
ഈ കണക്ക് പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി വലിയ വിജയങ്ങൾ അതോടൊപ്പം വമ്പൻ ചിത്രങ്ങൾ കൂടുതൽ ചെയ്യുന്ന മോഹൻലാൽ ആണ് ഒരു സിനിമ ചെയ്യുന്നതിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. നാല് കോടി മുതൽ എട്ടു കോടി വരെ ആണ് മോഹൻലാൽ ഒരു ചിത്രത്തിന്റെ വലിപ്പം ഷൂട്ടിംഗ് സമയം എന്നിവ കണക്കാക്കി പ്രതിഫലം വാങ്ങുന്നത്. മോഹൻലാലിനേക്കാൾ ഏറെ താഴെ ആണ് മറ്റു താരങ്ങളുടെ പ്രതിഫലം. മമ്മൂട്ടി രണ്ടു കോടി മുതൽ മൂന്ന് കോടി വരെ ആണ് പ്രതിഫലം. കുറെ കാലങ്ങൾ ആയി വലിയ വിജയങ്ങൾ നേടാൻ കഴിയാത്ത ദിലീപ് ആണ് മൂന്നാം സ്ഥാനത്ത് താരം ഒരു പടത്തിന് വാങ്ങുന്നത് രണ്ടു കോടി മുതൽ രണ്ടര കോടി വരെ ആണ്.
പൃഥ്വിരാജ് സുകുമാരൻ വാങ്ങുന്നത് ഒന്നര കോടി മുതൽ രണ്ടു കോടി വരെയാണ്. നിവിൻ പൊളി ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് വാങ്ങുന്നത് ഒരു കോടി രൂപയാണ്. ദുൽഖർ സൽമാൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങുമ്പോൾ ഫഹദ് ഫാസിൽ അറുപത്തിയഞ്ച് ലക്ഷം മുതൽ 75 ലക്ഷം വരെ ആണ് വാങ്ങുന്നത്. സുരേഷ് ഗോപി ഒരു ചിത്രത്തിന് വാങ്ങുന്നത് എഴുപത് ലക്ഷം രൂപയാണ്. ഈ പ്രതിഫല തുകയിൽ വലിയ ഇളവുകൾ വരുത്തിയാൽ മാത്രമേ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുളൂ എന്ന് നിർമാതാക്കൾ പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…