ഒരു ഗതിയുമില്ലാതെ വന്ന ജഗതിക്കും മല്ലികക്കും താമസിക്കാൻ ഇടം നൽകി; എന്നാൽ തന്നോട് പിന്നീട് ഇരുവരും ചെയ്തത് ഒരിക്കലും സഹിക്കാൻ കഴിയാത്തത്; നടി ഖദീജ വെളിപ്പെടുത്തൽ..!!

മലയാള സിനിമയിൽ പലർക്കും അറിയില്ലാത്ത ഒരു പ്രണയ വിവാഹം ആയിരുന്നു നടൻ ജഗതി ശ്രീകുമാറിന്റെയും ഇന്ദ്രജിത്തിന്റേയും പ്രിത്വിരാജിന്റെയും അമ്മ മല്ലികയുടെയും. കോളേജ് കാലത്തിൽ ഉള്ള പ്രണയവും തുടർന്ന് ഇല്ല വിവാഹ ജീവിതം വലിയ പരാജയം ആകുകയും തുടർന്ന് ഇരുവരും വേർപിരിയുകയും ചെയ്തു.

ഇപ്പോൾ ഒരു കാലത്തിൽ മലയാള സിനിമയിൽ സജീവമായി നിന്ന നടി ഖദീജ ജഗതി മല്ലിക ബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. അറുപത് എഴുപതുകളിൽ തിരക്കേറിയ താരം ആയിരുന്നു എങ്കിൽ കൂടിയും പിന്നീട് അഭിനയ ലോകത്തിൽ നിന്നും മാറുക ആയിരുന്നു. 2017 ൽ താരം അന്തരിച്ചു.

എന്നാൽ താരം നേരത്തെ നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിവാഹ ജീവിതത്തിൽ ഒന്നുമില്ലാതെ ഇരുന്ന താമസിക്കാൻ വീട് പോലും ഇല്ലാതെ വന്ന മല്ലികക്കും ജഗതിക്കും എല്ലാം എല്ലാ സഹായങ്ങളും നൽകിയത് താൻ ആയിരുന്നു എന്നാൽ തന്നോട് ചെയ്തത് വേദനിക്കുന്ന അനുഭവം ആയിരുന്നു എന്നും ഖദീജ പറയുന്നു. ഖദീജയുടെ വാക്കുകൾ ഇങ്ങനെ..

‘ഒരീസം സന്ധ്യയ്ക്ക് ജഗതി ശ്രീകുമാറും മല്ലികയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അന്ന് ജഗതി വല്ലാതെ വിഷമിച്ചിരുന്നു. ഒരുപാട് നാൾ എന്റെ വീട്ടിൽ താമസിച്ചു. രണ്ട് പേര്‍ക്കും ജോലി ഇല്ലായിരുന്നു. ഞാനവർക്ക് വേണ്ടി ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചു. നിങ്ങൾക്ക് വേറെ പണിയില്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്. അങ്ങനെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി കുറച്ച് നാൾ പണിയെടുത്ത കാശ് കൊണ്ട് കല്പക സ്റ്റുഡിയോയുടെ പുറകിൽ ഒരു വീടെടുത്ത് കൊടുത്തു.

അത്രയധികം സഹായങ്ങൾ ഞാൻ പലർക്കും ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ പല താരങ്ങളും സംവിധായകരുമൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്’. പക്ഷേ ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല. മല്ലിക കണ്ടാൽ ഹാ.. എന്ന് പറയും. എന്നോട് മിണ്ടാൻ തന്നെ ജഗതിയ്ക്ക് മടിയാണ്. അവന്റെ രണ്ട് മക്കളുടെ കല്യാണം വന്നിട്ട് എനിക്കൊരു ക്ഷണക്കത്ത് അയച്ചിട്ടില്ല.

എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവനെ ഞാൻ കണ്ടത്. നെടുമുടി വേണു അവന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചു. ഭീമൻ രഘു വിളിച്ചു ജഗദീഷുമൊക്ക വിളിച്ചിട്ടുണ്ട്. പക്ഷേ ജഗതിയുമായി മാത്രം ബന്ധമൊന്നുമില്ലാതായി പോയി. ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവൻ വിളിച്ചു. അതിന്റെ വിഷമം ഉണ്ടെന്ന് ഖദീജ പറയുന്നു.

ചേച്ചിയ്ക്ക് വല്ല സഹായവും വന്നാൽ എന്നെ അറിയിക്കണം. ഞാൻ സഹായിക്കാമെന്ന് അവൻ പറഞ്ഞിരുന്നു. അത് ആത്മാർത്ഥമായി പറഞ്ഞതാണെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അതൊരു സിനിമാ ഡയലോഗ് ആണെന്ന് പിന്നീടാണ് മനസിലായത്. എന്റെ മകൻ ആശുപത്രിയിൽ കിടന്നപ്പോൾ കുറച്ച് പണം തന്ന് സഹായിക്കണമെന്ന് പറഞ്ഞപ്പോൾ അതിനെന്താ താരമെന്ന് പറഞ്ഞു.

പിന്നീട് യാതൊരു വിവരവുമില്ലാതെയായി. സിനിമാക്കാരായിട്ട് ഇപ്പോൾ എന്നെ സഹായിക്കുന്ന ഒരേയൊരു ആൾ ഉഷറാണിയാണെന്നും ഖദീജ വ്യക്തമാക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago