മലയാള സിനിമയുടെ നിത്യഹരിത നായകൻ ആണ് നമ്മുടെ സ്വന്തം മമ്മൂക്ക. 68 വയസ്സിലേക്ക് എത്തുമ്പോഴും മലയാള സിനിമയുടെ നായകസ്ഥാനത്ത് അദ്ദേഹം ഇപ്പോഴും ഉണ്ട്, സിനിമയിൽ എത്തിയിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ മമ്മൂട്ടി അവതരിപ്പിക്കാത്ത വേഷങ്ങൾ തന്നെ വിരളമാണ്, അതുപോലെ തന്നെ വളരെ അപൂർവമായ റെക്കോര്ഡുകളും മമ്മൂക്കയ്ക്ക് ഉണ്ട്.
മമ്മൂട്ടിയുടെ മകൾ ആയും പിന്നീട് നായികയും ശേഷം മമ്മൂട്ടി അമ്മയായും അഭിനയിച്ച ആ നടി ആരാണെന്ന് അറിയാമോ..?? അത് മറ്റാരുമല്ല, മീനയാണ്.
ബാലതാരമായി സിനിമയിൽ എത്തിയ മീന, പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടിയുടെ മകൾക്ക് തുല്യമായ വേഷത്തിൽ എത്തിയത്.
തുടർന്ന് രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്ക് ഒപ്പം മീന അഭിനയിച്ചു.
എന്നാല്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായി മീന എത്തി. ഈ ചിത്രത്തിൽ മീനയുടെ ഭർത്താവിന്റെ വേഷത്തിലും എത്തിയത് മമ്മൂട്ടി തന്നെയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…