Categories: EntertainmentGossips

രണ്ട് കാലും രണ്ട് കയ്യുമുള്ള മമ്മൂട്ടിയെ വെച്ചിട്ട് വിജയിച്ചില്ല; പിന്നെയെങ്ങനെ ഒന്നരക്കാലിൽ എടുത്താൽ വിജയിക്കും; എന്നാൽ ആ ചിത്രം മോഹൻലാൽ ചെയ്തു വിജയമാക്കി; ഗുഡ് നൈറ്റ് മോഹൻ..!!

മലയാള സിനിമയിൽ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള നിർമാതാവ് ആണ് ആർ മോഹൻ എന്നയറിയപ്പെടുന്ന ഗുഡ് നൈറ്റ് മോഹൻ. വളരെ കുറച്ചു സിനിമകൾ മാത്രമാണ് മോഹൻ നിർമ്മിച്ചിട്ടുള്ളു എങ്കിൽ കൂടിയും മിക്ക ചിത്രങ്ങൾ വിജയം ആക്കാൻ കഴിവുള്ള നിർമാതാക്കളിൽ ഒരാൾ ആയി അദ്ദേഹം മാറിയിരുന്നു.

അതോടൊപ്പം തന്നെ മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ വിതരണം ചെയ്ത ആൾ കൂടി ആണ് മോഹൻ. സഫാരി ചാനലിന് വേണ്ടി ചരിത്രം എന്നിലൂടെ എന്ന പരുപാടിയിൽ ആണ് അദ്ദേഹം തന്നെ സിനിമ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്.

ചക്കിക്കൊത്ത ചങ്കരൻ , അയ്യർ ദി ഗ്രേറ്റ് , ഞാൻ ഗന്ധർവ്വൻ , മിന്നാരം , കിലുക്കം , സ്ഫടികം തുടങ്ങി ചിത്രങ്ങൾ നിർമ്മിച്ചത് ആർ മോഹൻ ആയിരുന്നു. എപ്പോൾ സിനിമയിലെ കള്ളത്തരങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹൻ.

സിനിമയിൽ മുതൽ മുടക്ക് ഇടുമ്പോൾ മൊത്തം ബഡ്ജറ്റിന്റെ പത്ത് ശതമാനം വെട്ടിപ്പ് നടത്തുന്നതിനായും കണക്കാക്കും എന്നും 90 രൂപയുടെ ബനിയൻ വാങ്ങിയാൽ 900 രൂപ എന്ന് കണക്ക് ഇടും എന്നും ആർ മോഹൻ പറയുന്നു. പച്ചവെള്ളത്തിൽ പോലും വെട്ടിപ്പ് കാണിക്കുന്നവർ ആണ് സിനിമയിൽ ഉള്ളത് എന്നും മോഹൻ പറയുന്നു.

സിനിമ ചെയ്യണം എങ്കിൽ ഒരു കള്ളത്തരം മനസ്സിൽ ഉണ്ടാവണം എന്ന് തന്നോട് ഒരിക്കൽ പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. അത് കഥ എഴുതുന്നതിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. ഒരിക്കൽ ഒരു റൈറ്റർ എന്റെ അടുത്ത് ഒരു കഥ വന്നു പറഞ്ഞു. മമ്മൂട്ടി ആണ് ഹീറോ. മമ്മൂട്ടി ആ നാട്ടിൽ വലിയൊരു പ്രമാണിയാണ്. റൗഡി ആണ്.

അവിടെ ഉള്ള അടിയും ബഹളത്തിനും എല്ലാം കാരണം പുള്ളിയാണ്. അവിടെ അമ്പലത്തിൽ ഡാൻസ് ചെയ്യാൻ വേണ്ടി ഒരു പെണ്ണ് വരുന്നു. ആ പെണ്ണിനെ വീട്ടിൽ വിളിച്ചുവരുത്തി അവിടെ ഡാൻസ് ചെയ്യാൻ പറയും. ആ പെണ്ണിന് വല്ലാത്തൊരു ഇൻസൾട്ട് ആയി ഫീൽ ചെയ്തിട്ട് അവൾ പറയും ഇനി എന്റെ ജീവിതത്തിൽ ഞാൻ ഡാൻസ് ചെയ്യില്ല.

തുടർന്ന് വേറൊരു വില്ലൻ മമ്മൂട്ടിയോട് അടിയുണ്ടാക്കും. ഇന്റർവെൽ മുന്നേ ഉള്ള അടിയിൽ മമ്മൂട്ടിയുടെ ഒരു കാൽ പോകും. സെക്കന്റ് ഹാഫിൽ ഒരു കാൽ ഉള്ള മമ്മൂട്ടി ക്ലൈമാക്സ് ഫൈറ്റ് ഒക്കെ ചെയ്യുന്നു. അപ്പോൾ ഞാൻ പുള്ളിയുടെ അടുത്ത് പറഞ്ഞു. അതെ സാറെ..

ഞാൻ മമ്മൂട്ടി എന്ന നടൻ മലയാളത്തിൽ ഏറ്റവും സുന്ദരൻ ആയിട്ടുള്ള നടനാണ്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട നടൻ ആണ്. എനിക്ക് പുള്ളിയെ വെച്ച് രണ്ട് കാലും രണ്ട് കയ്യും വെച്ച് മൂന്നോ നാലോ പടം ചെയ്തു. ഒന്നും മര്യാദക്ക് ഓടിയില്ല. എന്റെ പടം.

പുള്ളിയുടെ എത്രയോ പടം ഹിറ്റ് ആയി പക്ഷെ ഞാൻ ചെയ്ത പടം ഒന്നും ഹിറ്റ് ആയില്ല. ആ മമ്മൂട്ടിയെ ഒന്നര കാലുവെച്ച് ഞാൻ എങ്ങനെ ക്ലൈമാക്സ്ഉം എല്ലാം എടുക്കും. അത് വർക്കാവില്ല സാറെ എന്ന് പറഞ്ഞു. ആ കഥ ഇവർ മാറ്റി. സെക്കന്റ് ഹാഫിൽ ഒഴിച്ചിൽ ഒക്കെ നടത്തി ആ കാല് ശെരിയാക്കി രണ്ടുകാലും രണ്ടുകയ്യും വെച്ച് പടം ക്ലൈമാക്സ് ഒക്കെ നായകൻ ചെയ്തു ആ പടം സൂപ്പർ ഹിറ്റ് ആയി.

ആ സിനിമ ആണ് ദേവാസുരം. ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ സിനിമയിൽ നടക്കുന്നുണ്ട്. മമ്മൂട്ടിയെ വെച്ച് ആർ മോഹൻ ചെയ്തത് അയ്യർ ദി ഗ്രേറ്റ് , നയം വ്യക്തമാക്കുക തുടങ്ങിയ സിനിമകൾ ആയിരുന്നു. രണ്ടും വലിയ സാമ്പത്തിക വിജയങ്ങൾ ആയിരുന്നില്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago