നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി; ലോക്ക് ഡൗണിൽ ലളിതമായ ചടങ്ങുകൾ മാത്രം..!!
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താരം ആണ് മണികണ്ഠൻ ആചാരി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്ഠൻ ഇന്ന് വിവാഹിതനായി. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ കൂടി വിവാഹ വിവരവും അതിന് ഒപ്പം വിവാഹ ചിത്രവും പങ്കു വെച്ചത്.
മലയാളത്തിൽ കമ്മട്ടിപ്പാടത്തിൽ കൂടി തുടങ്ങിയ മണികണ്ഠൻ വിവാഹം കഴിച്ചത് ബി കോം ബിരുദധാരിയായ തൃപ്പൂണിത്തുറ മരട് സ്വദേശിനി അഞ്ജലിയെയാണ്. മലയാളത്തിൽ കൂടാതെ സൂപ്പർ സ്റ്റാർ രജനീകാന്തിന് ഒപ്പം തമിഴിലും ശ്രദ്ധേയമായ വേഷം ചെയ്ത താരം ആണ് മണികണ്ഠൻ. ആറു മാസങ്ങൾക്ക് മുന്നേ തീരുമാനിച്ച വിവാഹം ലളിതമായ ചടങ്ങിൽ കൂടി തൃപ്പൂണിത്തുറ അമ്പലത്തിൽ വെച്ചാണ് നടന്നത്.