പണ്ടൊക്കെ നടിമാർ നിർമാതാക്കൾക്ക് വഴങ്ങി കൊടുക്കേണ്ടി വരും; ഇന്ന് ആ സാഹചര്യത്തിൽ മാറ്റങ്ങൾ ഉണ്ടായി; മണിയൻപിള്ള രാജു..!!

6,755

മലയാള സിനിമയിൽ ഇപ്പോൾ വീണ്ടും നിരവധി വിവാദങ്ങളും വിമർശനങ്ങളും നിറയുന്ന കാലമാണ്. എന്നാൽ സിനിമ ലോകത്തിൽ പണ്ടത്തേതിനേക്കാൾ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുക ആണ് നടനും നിർമാതാവും ഒക്കെ ആയ മണിയൻപിള്ള രാജു.

സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ നോക്കുമ്പോൾ പണ്ടുള്ളതിനേക്കാൾ 98 ശതമാനം പ്രശ്നങ്ങൾ ഇന്ന് ഇല്ല എന്നും എപ്പോൾ എല്ലാം പെർഫെക്റ്റ് ആണെന്നും മണിയൻ പിള്ള രാജു പറയുന്നു. താര സംഘടനാ ആയ അമ്മയുടെ വൈസ് പ്രസിഡണ്ട് ആണ് മണിയൻപിള്ള രാജു.

പണ്ടൊക്കെ സിനിമ മേഖലയിൽ ഉള്ളത് ഒന്നോ രണ്ടോ നിർമാതാക്കൾ മാത്രം ആണെന്നും ഒരു നടി വന്നു കഴിഞ്ഞാൽ ചിലപ്പോൾ നിർമാതാക്കൾക്ക് വഴങ്ങി കൊടുക്കേണ്ടി വരും എന്നും മണിയൻപിള്ള രാജു പറയുന്നു. കാരണം അതല്ലാതെ അവർക്ക് വേറെ വഴിയില്ല.

എന്നാൽ ഇപ്പോൾ ഒരു വർഷം മലയാളത്തിൽ എത്തുന്നത് 150 ൽ അധികം ചിത്രങ്ങൾ ആണ്. ഇപ്പോൾ വരുന്ന ചിത്രങ്ങൾ തിടഞ്ഞെടുക്കാൻ ആർട്ടിസ്റ്റുകൾക്ക് കഴിയുന്നുണ്ട്. വേണ്ടന്ന് വെക്കാൻ കഴിയും. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. അമ്മയിൽ സ്ത്രീകൾക്ക് പ്രാധാന്യം ഇല്ല എന്ന് പറയുന്നത് വെറുതെ ആണ്.

സംഘടനയുടെ പേര് അമ്മ എന്ന് അല്ലാതെ അച്ഛൻ എന്നല്ല. അമ്മയിൽ അംഗങ്ങളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ കൂടുതലും സ്ത്രീകൾ ആയിരിക്കും.

നേരത്തേ വിജയ് ബാബു വിഷയത്തിൽ അദ്ദേഹം അമ്മക്ക് കത്ത് നൽകി ഇതുവരെയും ഞാൻ സംഘടനക്ക് ഒരു ചീത്തപ്പേര് ഉണ്ടാക്കി ഇല്ല എന്നും തത്കാലം മാറിനിൽക്കാം എന്നും പറഞ്ഞു. സംഘടനയിലെ ഒരാളെ സംരക്ഷിക്കേണ്ട ചുമലത തങ്ങൾക്ക് ഉണ്ട്. എന്നാൽ സ്ത്രീകൾക്ക് അവരുടെ സംഘടനാ ഉണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു.

You might also like