ഇന്ന് മെയ് 21. മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മലയാള സിനിമ ഒന്നടങ്കം വലിയ ആഘോഷമായി ആണ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ ബർത്ത് ഡേ ആഘോഷിച്ചത്.
മലയാളത്തിൽ നിരവധി താരങ്ങൾ ആണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. മോഹൻലാൽ ആരാധകർ സ്പെഷ്യൽ പ്രൊഫൈൽ പിക്കുകൾ വീഡിയോകൾ എന്നിവ ചെയ്തപ്പോൾ യൂട്യൂബ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ എല്ലാം ആശംസകൾ കൊണ്ട് നിറയുകയാണ്.
പൃഥ്വിരാജ് , ഉണ്ണി മുകുന്ദൻ , ആസിഫ് അലി തുടങ്ങി യുവതാരങ്ങളും ജയറാം , നാദിർഷ , ഷാജി കൈലാസ് , ജീത്തു ജോസഫ് , മഞ്ജു വേരിയർ തുടങ്ങി നിരവധി ആളുകൾ ആശംസകളുമായി എത്തി. എന്നാൽ ഏറെ വ്യത്യസ്‌തമായ ആശംസകൾ നേർന്നത് മോഹൻലാലിന് മമ്മൂട്ടി ആയിരുന്നു. ലാലിന്റെ സ്വന്തം ഇച്ചാക്ക രാത്രി 12 മണിക്ക് തന്നെ വിഷ് ചെയ്തു. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ കൂട്ടിയിണക്കി ആയിരുന്നു മമ്മൂട്ടിയുടെ വിഷ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…