മലയാള സിനിമക്ക് ലോകോത്തര ബഹുമതികൾ ലഭിക്കുമ്പോൾ അതിൽ എന്നും പ്രതിഫലിക്കുന്ന അഭിനയ വിസ്മയങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. നീണ്ട നാൽപ്പതിലേറെ വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരങ്ങൾ കൂടി ആണ് ഇരുവരും.
ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ പരസ്പരം കളിയാക്കി അഭിനയിക്കുമ്പോൾ മറ്റൊരു സിനിമ ഇൻഡസ്‌ട്രിയിലും ഒരിക്കലും നടക്കില്ലാത്ത കാര്യങ്ങൾ ആണെന്ന് നിരൂപകർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായ അഭിനയ ശൈലികൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരങ്ങൾ ആണ് ഇരുവരും. പടയോട്ടം എന്ന ചിത്രത്തിൽ കൂടി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ മകന്റെ വേഷത്തിൽ ആയിരുന്നു മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയത്.
എന്നാൽ പിന്നീട് മോഹൻലാൽ മമ്മൂട്ടിയുടെ വില്ലൻ ആയും സഹ നടൻ ആയും എല്ലാം അഭിനയിച്ചിട്ടുണ്ട്. അമ്പത്തിയഞ്ചോളം ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പടയോട്ടം എന്ന ചിത്രത്തിൽ കൂടി ആണ് മമ്മൂട്ടിയും മോഹൻലാലും ആദ്യമായി കാണുന്നത്.
തുടർന്ന് മമ്മൂട്ടിയെ നായകൻ ആക്കി ഐവി ശശി സംവിധാനം ചെയ്ത അഹിംസയിലേക്ക് മോഹൻലാലിനെ നിർദ്ദേശിക്കുന്നത് മമ്മൂട്ടി ആയിരുന്നു. അഹിംസയാണ് പടയോട്ടത്തിന് മുന്നേ റിലീസ് ചെയ്ത ചിത്രം. അതെ സമയം മോഹൻലാൽ നായകൻ ആയി എത്തിയ നമ്പർ 20 മന്ദ്രാസ് മെയിൽ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ നിർദ്ദേശിക്കുന്നത് മോഹൻലാൽ ആയിരുന്നു.
തിരക്കഥ പോലും വായിക്കാതെ ആയിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചതും. എന്നാൽ ഇരുവരും താരങ്ങൾ ആയി വളർന്നു പന്തലിക്കുമ്പോഴും ഇരുവരുടെയും സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. മോഹൻലാലിന്റെ അഭിനയത്തെപ്പറ്റി മമ്മൂട്ടി പറഞ്ഞത് തിക്കുറിശ്ശിക്ക് അടൂർ ഭാസിയിൽ ഉണ്ടായ മകൻ എന്നാണ്.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന് തുടക്കം കുറിക്കുന്ന ചടങ്ങിലും മുഖ്യാതിഥിയായി എത്തിയത് നടൻ മമ്മൂട്ടി തന്നെയായിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്വഭാവ സവിശേഷതകളെ കുറിച്ചും ഇരുവർക്കും ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് എത്തിയിരിക്കുയാണ് പ്രൊഡക്ഷൻ കൺട്രോളർ മുരളി.
ഏത് വണ്ടിയിലായാലും കയറിപോകാൻ മനസുള്ള വ്യക്തിയാണ് മോഹൻലാൽ സർ. ഒരിക്കൽ വിസ്മയത്തുമ്പത്ത് സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയിലേക്ക് പോകാൻ ക്വാളീസാണ് ലാൽ സാറിന് വേണ്ടി ഒരുക്കിയത്. അപ്പോൾ സ്റ്റണ്ട് ചെയ്യുന്ന കുറച്ച് പേർക്ക് പോകാൻ വണ്ടിയില്ലായിരുന്നു.
അദ്ദേഹം ഒരു മടിയും കൂടാതെ ക്വാളീസിൽ ആളെ തിക്കി കൊള്ളിച്ച് ലാൽ സാറും ഒപ്പമിരുന്നാണ് പോയത്. പക്ഷെ മമ്മൂട്ടി അത്തരം വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള വ്യക്തിയല്ല. പരുക്കൻ സ്വഭാവമാണ്. പക്ഷെ അദ്ദേഹത്തിന് ഉള്ളിൽ സ്‌നേഹമുണ്ട്.
ലാൽ സാർ ഏത് സാഹചര്യത്തോടും മറിച്ചൊന്നും ചിന്തിക്കാതെ പൊരുത്തപ്പെടുകയും ചെയ്യാറുണ്ടെന്നും മുരളി പറയുന്നു. 55 ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച വിസ്മയങ്ങൾ വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള ആഗ്രഹത്തിൽ ആണ് ആരാധകർ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…