Categories: Entertainment

മികച്ച ഗെയിമർ മണികുട്ടനോ ടിമ്പലോ അല്ല; ഫിനാലെ വേദിയിൽ അവാർഡ് പ്രഖ്യാപിച്ചു മോഹൻലാൽ..!!

അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം അവാർഡ് പ്രഖ്യാപനം നടന്നു. നേരത്തെ നടന്ന അവാർഡ് നിശ ഇന്ന് ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. ബിഗ് ബോസ് പ്രേമികൾ കാത്തിരുന്ന ദിവസം തന്നെ ആയിരുന്നു ഇത്.

ബിഗ് ബോസ് സീസൺ 2 പോലെ തന്നെ 3 യും പൂർണമാക്കാൻ കഴിയാതെ പോയിരുന്നു. കൊറോണ കാരണം 95 ആം ദിവസം ആണ് അവസാനിച്ചത്. എന്നാൽ പിന്നീട് വോട്ടിങ്ങിൽ കൂടി അവസാന റൗണ്ടിൽ എത്തിയ 8 പേരിൽ നിന്നും വോട്ടിങ്ങിൽ കൂടി 5 പേരെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. ആദ്യ 5 ൽ വന്നത്.

റംസാൻ , സായി വിഷ്ണു , ടിമ്പൽ , അനൂപ് , മണിക്കുട്ടൻ എന്നിവർ ആണ്. അഞ്ചാം സ്ഥാനത്തിൽ എത്തിയത് അനൂപ് ആണ്. തുടക്കത്തിലേ ഫൈനലില്‍ എത്തിയ മത്സരാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപാണ്. ശേഷം മികച്ച എന്റർടെയിനർക്കുള്ള അംഗീകാരം മണിക്കുട്ടനാണ്. സമാധാനത്തിനുള്ള പുരസ്‌കാരം നോബിയ്ക്ക് ലഭിച്ചു.

ഏറ്റവും കൂടുതൽ എനർജിയുണ്ടായിരുന്ന മത്സരാർത്ഥി റംസാൻ ആണ്. സ്വപ്‌നങ്ങൾ സാക്ഷാൽക്കരിച്ച താരമായി സായി വിഷ്ണുവിന് അംഗീകാരം ലഭിച്ചു. ഏറ്റവും എനര്ജിയുള്ള മത്സരാർത്ഥിയെന്നാണ് മോഹൻലാൽ അടയാളപ്പെടുത്തിയത് ഡിംപലായിരുന്നു. മൈൻഡ് റീഡർക്കുള്ള അംഗീകാരമാണ് കിടിലം ഫിറോസിന് ലഭിച്ചത്.

എല്ലാവരുടെയും മനസ് അറിയാൻ സാധിക്കുമോ എന്ന് ചോദിച്ച് മോഹൻലാൽ ഫിറോസിനൊരു ടാസ്‌കും നൽകിയിരുന്നു. തന്റെ മനസിൽ ഇപ്പോഴുള്ള കാര്യം എന്താണെന്ന് അറിയാമോ എന്നായിരുന്നു ചോദ്യം. ലാലേട്ടൻ ടൈറ്റിൽ വിന്നർ ആരാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ടെന്ഷനിൽ ആയിരിക്കുമെന്നാണ് ഫിറോസ് പ്രവചിച്ചത്. എന്നാൽ ആ ടെൻഷൻ ഇല്ലാത്തതാണ് തന്റെ മനസിലെന്ന് മോഹൻലാൽ തിരിച്ച് പറഞ്ഞു. നാലാം സ്ഥാനത്തേക്ക് എത്തിയത് റംസാൻ ആണ്. മൂന്നാം സ്ഥാനത്തിൽ എത്തിയത് ടിമ്പൽ ബാൽ ആണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago