മലയാള സിനിമയുടെ നിത്യഹരിതനായകൻ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ജന്മദിനത്തിൽ നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിന് അഭിമാനമായ താരം കഴിഞ്ഞ അമ്പത് വർഷമായി അഭിനയ ലോകത്തിൽ ഉണ്ട്.
ഇന്നും യുവാക്കളോട് കിടപിടിക്കുന്ന സൗന്ദര്യവും അഭിനയ മികവുമുള്ള മമ്മൂട്ടിക്ക് ജന്മദിനം നേർന്ന് ഒട്ടേറെ താരങ്ങൾ എത്തിയപ്പോൾ തന്റെ സ്വന്തം ജേഷ്ഠനാണ് മമ്മൂട്ടി എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. മോഹൻലാൽ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ..
പ്രിയപ്പെട്ട ഇച്ചാക്ക , ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജേഷ്ഠ സഹോദരന്റെ പിറന്നാളാണ്.
സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ടും ജേഷ്ഠ തുല്യമായ കരുതൽ കൊണ്ടും ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാവിധ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക.
അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലെ ഒരു പ്രതിഭക്കൊപ്പം ജീവിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ സുഹൃദം.
അഭിനയത്തിൽ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച ഇച്ചാക്കക്ക് ഒപ്പം എന്റെയും പേര് വായിക്കപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. നാല് പതിറ്റാണ്ടിന് ഇടയിൽ ഞങ്ങൾ ഒന്നിച്ചത് അമ്പത്തിമൂന്ന് സിനിമകളിൽ.
ഒന്നിച്ചു നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയം എന്നെ കരുതാൻ കഴിയൂ. ലോകത്ത് ഒരു ഭാഷയിലും ഇത്തരത്തിൽ ഒരു ചലച്ചിത്ര കൂട്ടായ്മ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെറുത്തതിനെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്.
ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ബഹുമതിയുടെ ആകാശങ്ങളിൽ ഇനിയും ഏറെ ഇടം കിട്ടട്ടെ എന്നും ഇനിയും ഞങ്ങൾക്ക് ഒന്നിക്കാൻ കഴിയുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കക്ക് എന്റെ പിറന്നാൾ ഉമ്മകൾ. മോഹൻലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…