സിനിമ ഇൻഡസ്ട്രി നേരെയാവാൻ മൂന്നാലു മാസം എടുക്കുമല്ലേ; വേദനയോടെ മോഹൻലാൽ; മനസിനെ സ്പർശിച്ചു കൊണ്ട് മോഹൻലാൽ ചോദിച്ചത് – കുറിപ്പ്..!!
ലോകം മുഴുവൻ കൊറോണ ഭീതിയിലേക്ക് പോകുമ്പോൾ ഇന്ത്യയിൽ കേരളവും സ്ഥിതി ഗതികൾ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചില മേഖലകളിൽ ഇളവുകൾ സർക്കാർ നൽകി കഴിഞ്ഞു. എന്നാൽ ഏറ്റവും ആദ്യം ലോക്ക് ഡൌൺ നേരിട്ട മേഖല എന്താണ് എന്ന് ചോദിച്ചാൽ അത് സിനിമ തീയറ്ററുകൾ ആണ്.
ഇന്ത്യയിൽ ലോക്ക് ഡൌൺ സമ്പൂർണ പ്രഖ്യാപനം ആകുന്നത് ഒരു മാസത്തോളം മുന്നേ തീയറ്ററുകൾ അടച്ചു പൂട്ടി. ലോക്ക് ഡൌൺ മെയ് 3 നു അവസാനിച്ചാലും തീയറ്ററുകൾ തുറക്കാൻ വൈകും. അവിടെയാണ് മോഹൻലാലിന്റെ ചോദ്യത്തിന്റെ പ്രസക്തിയും. സിനിമ മേഖല പൂർണ്ണമായും നല്ല നിലയിൽ വീണ്ടും തുടരാൻ മൂന്നാലു മാസങ്ങൾ എടുക്കും. ഷൂട്ട് ചെയ്ത പല ചിത്രങ്ങളും റിലീസ് വൈകും. ഷൂട്ടിങ് പൂർത്തിയാകാത്ത ചിത്രങ്ങൾ ഇനിയും ഏറെ. അങ്ങനെ പോകുന്നു.
ഇപ്പോൾ മോഹൻലാൽ, മലയാളിത്തിലെ പ്രമുഖ നിർമാതാവും തീയറ്റർ ഉടമയും ആയ ശ്രീ. ലിബർട്ടി ബഷീറിനോട് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് വൈറൽ ആകുന്നത്. അദ്ദേഹത്തിന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച മോഹൻലാൽ. ലിബർട്ടി ബഷീർ തീയറ്റർ ഉടമകൾക്ക് വേണ്ടിയാണ് ആ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടിരിക്കുന്നത്.
തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചു മോഹൻലാൽ വിളിച്ചപ്പോൾ എന്റെ മനസിനെ ഏറെ സ്പർശിച്ചു എന്ന് ബഷീർ പറയുന്നു. നമ്മുടെ ഇൻഡസ്ട്രി പൂർവ സ്ഥിതിയിൽ എത്താൻ മൂന്നാലു മാസങ്ങൾ എടുക്കില്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. മലയാള സിനിമക്ക് ഉള്ള മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു. ലാലിന്റെ വാക്കുകളിൽ നിറഞ്ഞ വേദന തനിക്ക് മനസിലാക്കാൻ സാധിക്കും.
തന്റെ തീയറ്ററുകൾ പ്രതിസന്ധിയിൽ ആയപ്പോൾ വന്ന രണ്ടേ രണ്ടു പേർ മോഹൻലാലും ആന്റണി പെരുമ്പാവൂരും ആണെന്ന് ലിബർട്ടി ബഷീർ പറയുന്നു. ഇവരോടുള്ള സ്നേഹവും നന്ദിയും തനിക്ക് എന്നും ഉണ്ടാവും. തീയറ്ററുകൾ തുറന്ന ശേഷം നിർമാതാക്കളെയും വിതരണക്കാരെയും സഹായിക്കേണ്ടത് തീയറ്റർ ഉടമകൾ ആണെന്നും എല്ലാ യൂണിഷൻ വിളിച്ചുകൂട്ടി ഓണം വരെ ഉള്ള റിലീസ് പ്ലാൻ ചെയ്യണം എന്നും അദ്ദേഹം പറയുന്നു.
മലയാള സിനിമ കൂടാതെ ലോകം മുഴുവൻ ഒരു പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ സഹ പ്രവർത്തകരുടെ വേദനകളും വിവരങ്ങളും കൃത്യമായി അന്വേഷിക്കുന്ന ഒരേ ഒരു മലയാളി താരം മോഹൻലാൽ മാത്രം ആണ്. മലയാള സിനിമ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് മോഹൻലാൽ.