മോഹൻലാലിന്റെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു; കാര്യവട്ടം ശശികുമാർ പറയുന്നു..!!

അഭിനേതാവ്, അതിലുപരി നിർമാതാവ് എന്നി നിലകളിൽ എല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കാര്യവട്ടം ശശികുമാർ. തൊണ്ണൂറുകളിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും ഒപ്പം അതെ കാലയളവിൽ അഭിനേതാവ് ആയും താരം തിളങ്ങിയിട്ടുണ്ട്.

സൂപ്പർ സ്റ്റാർ, ജഡ്ജെമെന്റ്, രഥചക്രം, ഈ കണ്ണിൽ കൂടി, ചെങ്കോൽ, തലമുറ, വർണ്ണപ്പകിട്ട്, ദേവാസുരം തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് കാര്യവട്ടം ശശി കുമാർ. ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനൽ വഴി മോഹൻലാൽ എന്ന താരത്തിനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും അതുപോലെ ചില സിനിമ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ശശികുമാർ.

മോഹൻലാൽ എന്ന ആളെ താൻ ആദ്യമായി കാണുന്നത് യൂണിവേഴ്സിറ്റി കോളേജിൽ വെച്ചാണ് എന്ന് ശശികുമാർ പറയുന്നു. അന്ന് ഞാൻ അവിടെ പഠിക്കുക ആയിരുന്നു. ഇന്ത്യൻ കോഫി ഹൌസ് ആയിരുന്നു ഞങ്ങളുടെ എല്ലാം ആഘോഷ കേന്ദ്രം. കോളേജിൽ പോയില്ല എങ്കിൽ കൂടിയും ഞങ്ങൾ ഇന്ത്യൻ കോഫീ ഹൗസിൽ പോകും. അവിടെ വെച്ച് ആയിരുന്നു മോഹൻലാൽ, എം ജി ശ്രീകുമാർ, മേനക സുരേഷ്, പ്രിയദർശൻ എന്നിവരെയൊക്കെ കാണുന്നതെന്ന് ശശികുമാർ പറയുന്നു. അതിനൊക്കെ ശേഷം ആണ് മോഹൻലാൽ തിരനോട്ടത്തിൽ അഭിനയിച്ചത് അറിയുന്നത്.

പുതുമുഖങ്ങൾ മാത്രമുള്ള ചിത്രമായിരുന്നു. അന്നത്തെ കാലത്തിൽ ഒരു ദിവസം ആയിരുന്നു ആ ചിത്രം തീയറ്ററിൽ ഓടിയത്. എന്നാൽ മോഹൻലാലിന്റെ അഭിനയവും ആംഗിളും എല്ലാം മികച്ചത് ആയിരുന്നു. മോഹൻലാൽ ഇന്നും എന്നെ കാണുമ്പോൾ ഒരു ബഹുമാനത്തോടെ മാത്രമേ എന്റെ മുന്നിൽ നിൽക്കാറുള്ളൂ. മോഹൻലാലിനൊപ്പം ഞാൻ ആരോ ഏഴോ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം വിജയമായി.

ഒരിക്കൽ ഐവി ശശി പറഞ്ഞു കാര്യവട്ടം ശശി ഉണ്ടേൽ നമ്മുടെ പടം ഹിറ്റ് ആയിരിക്കുമെന്നു. അങ്ങനെ ഒട്ടേറെ തവണ സംഭവിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞാൽ ഞാൻ പറയും നൂറു ദിവസം ഓടുമെന്നു. ഓടിയിട്ടുണ്ട്. അപ്പോൾ മോഹൻലാൽ പറയുമായിരുന്നു ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ എന്ന്. അതുപോലെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടം ആയിരുന്നു. ശശിയേട്ടൻ അതിനെ കുറിച്ച് പറയുന്നത്.

ഒരു ദിവസം വിവികേ മേനോനും ശശിയേട്ടനും എല്ലാം ഭക്ഷണം കഴിച്ച് കോഴിക്കോട് മഹാറാണി ഹോട്ടലിൽ ഉറക്കം ആയിരുന്നു. അങ്ങനെ ഉള്ള സമയത്തിൽ ആയിരുന്നു രഞ്ജിത് ശശിയേട്ടനോട് കഥ പറയാൻ വേണ്ടി അവിടെ എത്തുന്നത്. അങ്ങനെ പാതി ഉറക്കത്തിൽ ആയിരുന്നു കഥ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഞെട്ടി എഴുന്നേൽക്കുക ആയിരുന്നു. തുടർന്ന് താൻ മേനോനെയും വിളിച്ചു എഴുന്നേൽപ്പിച്ചു.

അങ്ങനെ കഥ കേട്ട് സിനിമ ആക്കാം എന്ന് കരുതി പണം ഒന്നും ഇല്ലാതെ ഷൂട്ട് ചെയ്ത തട്ടിക്കൂട്ട് ചിത്രം ആയിരുന്നു ദേവാസുരം. അന്ന് ഞാൻ ചിത്രീകരണം കഴിഞ്ഞു ലാലിനോട് പറഞ്ഞു ലാലേ എഴുതി വെച്ചോ ഈ പടം നൂറു ദിവസം ഓടുമെന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു എന്ന് കാര്യവട്ടം ശശി കുമാർ പറയുന്നു.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago