ജന്മദിനത്തിൽ സിനിമ ഓൺലൈൻ റിലീസിനെ കുറിച്ച് പ്രതികരിച്ചു മോഹൻലാൽ..!!

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിന് ഇന്ന് 60 ആം ജന്മദിനം. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ആണ് മോഹൻലാൽ. അഭിനയ കലയിൽ വിസ്മയം തീർത്ത മോഹൻലാലിന് നിരവധി താരങ്ങൾ ആണ് ഇന്നലെ മുതൽ ജന്മദിനാശംസകൾ നൽകി എത്തിയത്. രാവിലെ മനോരമ ന്യൂസ് ചാനലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മോഹൻലാൽ എല്ലാവർക്കും നന്ദി അറിയിച്ചു.

ഇത്രയും കാലം തന്റെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്നവർക്ക് നന്ദി ഉണ്ടെന്നു മോഹൻലാൽ. ഈ കാലത്തോളം കൂടെ സഞ്ചരിച്ചവർക്ക് നന്ദി. ഇത്രയും കാലം സ്വീകരിച്ച എല്ലാ മനസുകൾക്കും നന്ദി. തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. അതെ സമയം ഇപ്പോൾ ലോക്ക് ഡൌൺ ആയതോടെ നിരവധി സിനിമകൾ ആണ് തീയറ്റർ റിലീസ് ആകാതെ കാത്തിരിക്കുന്നത്. ആ ചിത്രങ്ങളിൽ ചിലത് ഓൺലൈൻ റിലീസ് ആകുന്നു എന്നുള്ള വാർത്ത ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ചർച്ച വിഷയം. അതിനെ കുറിച്ച് പ്രതികരണം നടത്തി ഇരിക്കുകയാണ് മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയുടെ പ്രസിഡണ്ട് കൂടി ആയ മോഹൻലാൽ.

കാത്തിരിക്കുന്നത് ആണ് മാന്യത എന്ന് പറഞ്ഞ മോഹൻലാൽ. ഓൺലൈൻ ആയി വരേണ്ട സിനിമകൾ അതിനായി മാത്രം ചിത്രീകരണം നടത്തിയത് ആവട്ടെ എന്നും എന്നാൽ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുക്കിയ ചിത്രങ്ങൾ തീയറ്ററിൽ തന്നെ എത്തിക്കാൻ കാത്തിരിക്കുക എന്ന് മോഹൻലാൽ പറയുന്നു. കാരണം എന്നത് നടി നടന്മാർ മാത്രമല്ല സിനിമയുടെ ഭാഗമായി ഉള്ളത് എന്നും ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു ഇടം ആണ്. അവർക്കും ജോലി കിട്ടാനുള്ള അവസരം ഉണ്ടാക്കണം. എല്ലാവരും ബുദ്ധിപരമായ തീരുമാനം എടുക്കണം എന്നും മോഹൻലാൽ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago