മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ ഉള്ളത് കൊണ്ടാണ് തന്നെ പോലെയുള്ള നടന്മാർക്ക് അവസരങ്ങൾ ലഭിക്കുന്നത് എന്ന് നടൻ സിദ്ദിഖ്.
മലയാളത്തിൽ മാത്രമാണ് അഭിനയ ശേഷിയുള്ള സൂപ്പർ താരങ്ങൾ ഉള്ളൂ എന്നും, വിജയ് സൂപ്പർസ്റ്റാർ ആണ് പക്ഷെ മികച്ച നടൻ ആണെന്ന് പറയാൻ കഴിയില്ല എന്നും സിദ്ദിഖ് പറയുന്നു.
മലയാള സിനിമയിൽ സഹനടന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് എന്നും അവർ എല്ലാവരും മികച്ച അഭിനയതേക്കാൾ ആണ് എന്നും അവർ തമ്മിൽ കടുത്ത മത്സരം ആണെന്നും സിദ്ദിഖ് പറയുന്നു.
താൻ വലിയ നടൻ അല്ല എന്നും താൻ അഭിനയിക്കുന്ന ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടുന്നത് കൊണ്ടാണ് അടുത്ത ചിത്രങ്ങൾ ലഭിക്കുന്നത് എന്നും ‘സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ‘ലൂസിഫർ’ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്.
നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ല എന്നും സിദ്ദിഖ് കൂട്ടിചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…