കഴിഞ്ഞ ഒട്ടേറെ വര്ഷങ്ങളായി മലയാള സിനിമയിൽ എതിരാളികൾ ഇല്ലാത്ത നിൽക്കുന്ന താരങ്ങൾ ആണ് മോഹൻലാലും അതുപോലെ തന്നെ മമ്മൂട്ടിയും. ഇരുവരുടെയും ആരാധകർ ഇന്നും സ്വരച്ചേർച്ചയിൽ അല്ലെങ്കിൽ കൂടിയും മമ്മൂട്ടിക്ക് ലാൽ എന്നാലും മോഹൻലാലിന് ഇച്ചാക്ക എന്നാലും സഹോദരങ്ങൾ പോലെ തന്നെ സ്നേഹമാണ്. അത് പലപ്പോഴും പ്രകടപ്പിക്കുന്നത് പരസ്യമാകാറുമുണ്ട്.
പ്രണവ് മോഹൻലാൽ ആദ്യമായി സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഇപ്പോൾ സിനിമ കഴിഞ്ഞാൽ മമ്മൂട്ടി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വാഹനങ്ങളും കൂളിംഗ് ഗ്ലാസുമാണ്. ഇത് പരസ്യമായ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ തന്നെയാണ് എല്ലാവര്ക്കും അറിയുകയും ചെയ്യാം.
എന്നാൽ പുതിയ സാങ്കേതിക വിദ്യയും ഫാഷനും എല്ലാം വരുമ്പോഴും മമ്മൂട്ടി പഴമയെ മറക്കുന്ന ആളല്ല. അതിനു ഉദാഹരണമായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. മോഹൻലാലിന്റെ കല്യാണത്തിന് മമ്മൂട്ടി വെച്ച കണ്ണാടി ഇന്നും മുപ്പത്തിനാല് വർഷങ്ങൾക്ക് ഇപ്പുറവും ഒരു നിധിപോലെ മമ്മൂട്ടി കൈകളിൽ സൂക്ഷിക്കുന്നുണ്ട്.
മമ്മൂട്ടി തന്നെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിന്റെ വിവാഹ വേളയിൽ താൻ വെച്ച കണ്ണാടിയാണ് ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജക്ക് വന്നപ്പോൾ താൻ വെച്ചിരുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. 1988 ആയിരുന്നു മോഹൻലാൽ വിവാഹിതൻ ആകുന്നത്.
സംഘം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു ഭാര്യക്കൊപ്പം വെള്ള ജുബ്ബ ഒക്കെ ഇട്ട് മമ്മൂട്ടി അന്ന് എത്തിയത്. അതുപോലെ മമ്മൂട്ടി ആദ്യം വാങ്ങിയ മാരുതി കാർ മുതൽ ഇന്നും അദ്ദേഹം വീട്ടിൽ ഒരു ഗാരേജ് പണിത് സൂക്ഷിക്കുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…