മോഹൻലാൽ, മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണെങ്കിലും സിനിമ താരങ്ങൾ അടക്കം ലോകമെമ്പാടും ഒട്ടേറെ ആരാധകർ ഉള്ള നടൻ ആണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിയ മോഹൻലാലിന് മുന്നിൽ ആണ് നാദിയ എന്ന 36കാരി ആരാധിക എത്തിയത്.
ജന്മനാ വൈകല്യങ്ങൾ ഉള്ള നാദിയ ജീവിക്കുന്നത് വീൽചെയറിൽ ആണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള കുവൈറ്റുമായി പക്ഷെ മലയാളികളുടെ സ്വന്തം മോഹൻലാലിന്റെ ആരാധികയും. മുഴുവൻ സമയവും വീൽചെയറിൽ ആണെങ്കിലും മോഹൻലാലിനെ നേരിൽ കണ്ടപ്പോൾ നാദിയ ആ ഡയലോഗ് അങ്ങു പറഞ്ഞു.
എന്നോട് പറ ഐ ലൗ ന്ന്, ആരാധികക്കു മുന്നിൽ മുട്ട് കുത്തി നിന്ന് മോഹൻലാൽ പറഞ്ഞു, ‘ഐ ലൗ യൂ’ എന്ന്, അപ്പോൾ അടുത്ത ഡയലോഗ് പറഞ്ഞിരുന്നു നാദിയ, നീ പോ മോനെ ദിനേശാ എന്ന്.
നിരവധി ആളുകളുടെ കണ്ണുകൾ ഈറൻ അണിഞ്ഞ അസുലഭ നിമിഷത്തിന് ആയിരുന്നു കുവൈറ്റ് സാക്ഷ്യം വഹിച്ചത്, മോഹൻലാൽ നാദിയക്ക് മുന്നിൽ നിന്ന് ഡയലോഗുകൾ പറഞ്ഞപ്പോൾ, സദസ്സും ജനസാഗരവും ഒരുപോലെ കൈകൾ അടിച്ചു സന്തോഷിച്ചു.
കുവൈറ്റിൽ ഒരു ആശുപത്രിയിൽ ആണ് നാദിയയുടെ ജനനം. വൈകല്യങ്ങൾ ഉള്ള നാദിയ ജന്മം കൊണ്ട് തന്നെ അനാഥയായി, കുവൈറ്റ് ഓയിൽ കമ്പനിയുടെ കീഴിൽ ഉള്ള അഹമദി ആശുപത്രിയിൽ ജനിച്ച നാദിയക്ക് കൂട്ടായി ഉണ്ടായിരുന്നത് നേഴ്‌സുമാർ ആയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിവിധ ഭാഷങ്ങൾ സംസാരിക്കുന്ന മാലഹമാർ.
അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും എത്തിയ നേഴ്‌സുമാരിൽ നിന്നുമാണ് നാദിയ മലയാളം പഠിക്കുന്നതും മലയാള സിനിമകൾ കണ്ട് മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിൽ ആരാധന തോന്നുന്നതും. നിരവധി ഭാഷകൾ അറിയാം എങ്കിലും കടുത്ത ആരാധന നാദിയക്ക് തോന്നിയത് മോഹൻലാലിനോട്.
കുവൈറ്റിൽ മോഹൻലാൽ എത്തിയ ഷോയിൽ നാദിയ മോഹന്ലാലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞ മോഹൻലാൽ, നാദിയ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചത്, പരുപാടിയുടെ സംഘടകർ നാദിയക്ക് മോഹൻലാലിനെ കാണാൻ ഉള്ള അവസരം ഒരുക്കുകയായിരുന്നു.
ഇതിന് മുമ്പും ഒട്ടേറെ ആരാധകരെ നേരിൽ കാണാൻ മോഹൻലാൽ ഇതുപോലെ നേരിട്ട് എത്തിയിട്ടുണ്ട്, വീൽചെയറിൽ ജീവിതം കഴിച്ചുകൂട്ടുന്ന ജീവിതത്തിൽ വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത നാദിയക്ക്, മോഹൻലാൽ നേരിൽ കാണാൻ ആഗ്രഹം തോന്നിയപ്പോൾ മോഹൻലാൽ എത്തി, വീൽ ചെയർ സ്റ്റേജിൽ കയറിയാൽ അലൈൻമെന്റ് തെറ്റും എന്നറിഞ്ഞ മോഹൻലാൽ, സ്റ്റേജിൽ ഇറങ്ങി താഴെ എത്തിയാണ് നാദിയയെ കണ്ടത്, കണ്ട നിമിഷം സാവിരി ഗിരി ഗിരി എന്ന് ലാലിന്റെ ശ്രദ്ധേയമായ ഡയലോഗ് ആണ് നാദിയ പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…