ബ്രിങ് ബാക്ക് അഭിനന്ദൻ; വ്യോമസേന പൈലറ്റിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നു എന്ന് മോഹൻലാൽ..!!

21

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്ന് രാവിലെ പാകിസ്ഥാൻ നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിന് ഇടയിൽ ആണ് ഇന്ത്യൻ പോർ വിമാനം മിഗ് 21 പാക് അധീന കാശ്‌മീരിൽ അകപ്പെട്ടതും വിമാനത്തിന്റെ വൈമാനികൻ ആയിരുന്നു അഭിനന്ദൻ പാകിസ്ഥാൻ സേനയുടെ പിടിയിൽ ആയതും.

രാജ്യം മുഴുവൻ നിങ്ങൾക്ക് ഒപ്പം ഉണ്ട്, സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചു വരുന്നതിനായി പ്രാർത്ഥിക്കുന്നു എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രാജ്യം മുഴുവൻ ബ്രിങ് ബാക്ക് അഭിനന്ദൻ എന്ന ഹാഷ് ടാഗോട് കൂടി ക്യാമ്പയിൽ ആരംഭിച്ചിട്ടുണ്ട്. പാക്ക് പിടിയിൽ അകപ്പെട്ട ഇന്ത്യൻ സൈനികനെ എത്രയും വേഗം തിരിച്ചു നൽകണം എന്ന് ഇന്ത്യ പാകിസ്ഥാന് താക്കീത് നൽകി.

You might also like