മലയാളത്തിൽ പ്രേം നസീറിന് ശേഷം ആദ്യമായി പത്മഭൂഷൺ ലഭിക്കുന്ന നടനായി മോഹൻലാൽ; ആശംസകളുമായി സിനിമാലോകം..!!

131

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ വീണ്ടും കേരളത്തിന് അഭിമാനമാകുന്നു.

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം. പ്രേം നസീറിന് ശേഷം ആദ്യമായി ആണ് ഒരു മലയാളം നടന് പത്മഭൂഷൺ പുരസ്‌കാരം ലഭിക്കുന്നത്.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആയ മോഹൻലാൽ, മലയാളത്തിന് പുറമെ, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

Congratulations Lal sir ???

Posted by Aju Varghese on Friday, 25 January 2019

ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ മോഹൻലാലിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു, കൂടാതെ, 2009 ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേർണൽ പദവിയും മോഹൻലാലിന് ലഭിച്ചിട്ടുണ്ട്.

Congrats Laletta

Join us in congratulating our very own Lalettan for making Malayalis & Kerala proud yet again | #PadmaBhushanMohanlal

Posted by Prithviraj Sukumaran on Friday, 25 January 2019

സിനിമക്ക് പുറമെ, നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മോഹൻലാൽ, 2018ൽ കേരളം നേരിട്ട മഹാപ്രളയത്തിൽ കേരള ജനതക്ക് കൈത്താങ്ങായി എത്തിയിരുന്നു. മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴിയാണ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്.

Congratulations Laletta! Mohanlal ??? #PadmaBhushanMohanlal

Posted by Nivin Pauly on Friday, 25 January 2019

You might also like