ഇന്ത്യൻ സിനിമയിൽ കൊച്ചു കേരളവും മോളിവുഡ് ഒക്കെ ചെറിയ സിനിമ ലോകവും ആയിരിക്കും, പക്ഷെ അഭിനയ വിസ്മയങ്ങളുടെ പറുദീസയാണ് കേരളം. കഴിഞ്ഞ നാപ്പത് വർഷമായി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന നടനാണ് മോഹൻലാൽ, ഇത് രണ്ടാം തവണയാണ് പത്മ പുരസ്‌കാരം നൽകി രാജ്യം മോഹൻലാലിനെ ആദരിക്കുന്നത്.
2001ൽ പത്മശ്രീ കിട്ടുന്നതും ഇപ്പോൾ പത്മവിഭൂഷൺ കിട്ടുമ്പോഴും താൻ പ്രിയദർശന്റെ ഹൈദരാബാദിലെ സെറ്റിലായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു.
സ്നേഹിച്ച് വളര്‍ത്തിയ പ്രേക്ഷകര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഇപ്പോൾ മോഹൻലാൽ. രണ്ടുതവണ മികച്ച നടനുള്ള പുരസ്കാരമടക്കം അഞ്ചുതവണ ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും അധികം മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടിയത് മലയാളികളുടെ സ്വന്തം ലാലേട്ടന് തന്നെ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…